SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.26 PM IST

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി അറസ്റ്റിൽ

fazil-shameer-marickar
ഫാസിൽ മുഹമ്മദ് ഷമീർ മരിക്കാർ

കളമശേരി: സാമ്പത്തിക തട്ടിപ്പ് കേസിൽ പാലാരിവട്ടം വെണ്ണല ചക്കരപ്പറമ്പ് നാലുകെട്ട് വീട്ടിൽ ഫാസിൽ മുഹമ്മദ് ഷെമീർ മരിക്കാറിനെ (5) കളമശേരി പൊലീസ് അറസ്റ്റ് ചെയ്തു. നെസ്റ്റ് റിയൽറ്റീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാൾ കമ്പനി അക്കൗണ്ടിൽ നിന്ന് 1.15 കോടി രൂപ തരംമാറ്റി ഭൂമി വാങ്ങുകയും അത് വില്പന നടത്തി കമ്പനിക്ക് സാമ്പത്തിക നഷ്ടം വരുത്തുകയും ചെയ്തു എന്ന കേസിലാണ് അറസ്റ്റ്. ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ എസ്.എ. ഷെമീർ, എ.എസ്.ഐ ഷൈജ, സി.പി.ഒ മാരായ മാഹിൻ അബൂബക്കർ, വിനു, വിനീഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ