പ്രവാസത്തിന്റെ നാല്പതാണ്ടുകൾ
പലായനം, മനുഷ്യനാഡികളിൽ നിന്ന് ഭൂപട വേരുകളിലേക്ക് ആഴ്ന്നിറങ്ങുന്ന ജീവിതയാത്രയുടെ ദൈർഘ്യമാണ്. ഭക്ഷണത്തിന് വേണ്ടി, തൊഴിലും സുരക്ഷയും തേടി, സുസ്ഥിരവും മെച്ചപ്പെട്ട ജീവിത നിലവാരവുമാഗ്രഹിച്ച് മനുഷ്യൻ അതിർത്തികൾ മറികടക്കുമ്പോൾ, അവിടെ പ്രവാസി ജനിക്കുന്നു, ഈ പ്രവാസിജീവിതത്തിന്റെ അന്ത:സത്തയിൽ അലിഞ്ഞുചേർന്ന സാംസ്കാരിക, രാഷ്ട്രീയ, സാഹിത്യ ചോദനകളെ തൊട്ടുണർത്തിയ, അവയ്ക്ക് വാക്കുകളുടെ ഓർമ്മച്ചെപ്പാവുന്ന രചനയാണ് സാം പൈനുംമൂട് എഴുതിയ പ്രവാസത്തിന്റെ നാല്പതാണ്ടുകൾ
July 12, 2026