SignIn
NEWS 360
Mon 12 October 2026 NATIONAL
LATEST NEWS
MOST READ
d.1791742926
കർശന നടപടിയുമായി സുപ്രീംകോടതി, സമരസ്വാതന്ത്ര്യം തടയരുത്
ന്യൂഡൽഹി: നിരായുധരായി സമാധാനം പാലിച്ച് പ്രതിഷേധിക്കുന്നവരെ അനധികൃത തടങ്കലിലാക്കരുതെന്ന് സുപ്രീംകോടതി നിർദ്ദേശിച്ചതോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിന് ഊർജ്ജമേറി. നിരോധനാജ്ഞ ബാധകമല്ലാത്ത മേഖലയിൽ സമരം ചെയ്യുന്നവരെ യാതൊരു കാരണവശാലും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുക്കരുതെന്നും കോടതി നിർദ്ദേശിച്ചു. ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രക്ഷോഭം നടത്തുന്ന ആരെയും നിയമവിരുദ്ധമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്ന കേന്ദ്രസർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും വിശദീകരണം സുപ്രീംകോടതി തള്ളി. കസ്റ്റഡി ഏതു സാഹചര്യത്തിലെന്ന് ഇരുകൂട്ടരും വിശദീകരിക്കണം. October 12, 2026
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY