പൊലീസ് വാഹനത്തിൽ
മദ്യക്കുപ്പിയും ലഹരിയും
തൊടുപുഴ: ലോകകപ്പ് ഫുട്ബാൾ മത്സരം വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്നതിനിടെ, നാട്ടുകാരുമായി കയർത്ത പൊലീസ് സംഘത്തിന്റെ ജീപ്പിൽ ഒഴിഞ്ഞമദ്യക്കുപ്പിയും പുകയില ഉല്പന്നവും ചീട്ടും കണ്ടെത്തിയ സംഭവം വിവാദമായി. മദ്യപിച്ചെന്ന് സംശയം തോന്നിയതോടെ, ജീപ്പിലുണ്ടായിരുന്ന കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ എസ്.ഐ എൻ.എസ്.റോയിയും സി.പി.ഒ ബിജോആന്റണിയും വൈദ്യപരിശോധനയ്ക്ക് വിധേയരായി.
July 21, 2026