SignIn
OPINION
Mon 12 October 2026 EDITORIAL
LATEST NEWS
MOST READ
ventilator.1791567585
വെന്റിലേറ്റർ സംവിധാനം ദുരുപയോഗപ്പെടുത്തരുത്
വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയിലും കേരളം കൈവരിച്ച പുരോഗതിയും നേട്ടങ്ങളും അഭിമാനാർഹമാണ്. മറ്റു സംസ്ഥാനങ്ങൾക്ക് അത് മാതൃകയുമായിരുന്നു. സ്വകാര്യ വിദ്യാലയങ്ങളും ആതുരാലയങ്ങളും ആദ്യകാലത്ത് സ്ഥാപിച്ചവർക്ക് അവ മനുഷ്യസേവനം, കാരുണ്യപ്രവർത്തനം എന്നീ ലക്ഷ്യങ്ങൾ കൂടിയുണ്ടായിരുന്നു. ചെറിയ ലാഭം സ്വാഭാവികമായും അതിലൂടെ ലഭിക്കുകയും ചെയ്തിരുന്നു. കാലം മാറിയതോടെ മുൻഗണന നൽകുന്ന കാര്യങ്ങളിൽ വലിയ മാറ്റം വന്നു. സേവനത്തിന്റെ തോതു കുറയുകയും ലാഭത്തിന്റെ വ്യാപ്തി കൂടുകയും ചെയ്തു. അതിന്റെ തിക്തഫലങ്ങൾ കേരളീയർ പല രീതിയിൽ അനുഭവിക്കുന്നു. October 10, 2026
nobel.1791564693
സമാധാനത്തിലെ നവനീതം
പേരിലെ നവനീതത്തിന് വെണ്ണയെന്നാണ് അർത്ഥമെങ്കിലും ഈ വർഷം സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് തിര‌ഞ്ഞെടുക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ നിയമജ്ഞയും തമിഴ് വംശജയുമായ നവനീതം നവി പിള്ളയുടെ ജീവിതത്തിന് ചെറുപ്പംതൊട്ടെ പോരാട്ടത്തിന്റെ വജ്രമൂർച്ചയായിരുന്നു. വർണവിവേചനത്തിന്റെ ദീർഘചരിത്രം അസ്തിവാരമായുള്ള ദക്ഷിണാഫ്രിക്കയിൽ,​ ഇന്ത്യക്കാരും കറുത്തവർഗക്കാരും നേരിട്ട വിവേചനത്തിന്റെ കയ്പ് ആവോളം അനുഭവിച്ച ബാല്യം പക്ഷേ,​ നവനീതത്തിന്റെ മനസിൽ വിതച്ചത് നിരാശയല്ല,​ വംശീയ വിവേചനങ്ങളോട് പോരാടുവാനുള്ള കരുത്തിന്റെ വിത്തായിരുന്നു. ഹാർവാഡ് ലാ സ്കൂളിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ നവനീതത്തിന്റെ വർണവിരുദ്ധ പോരാട്ടം അന്നേ തുടങ്ങിയതാണ്. ഹാർവാഡിൽ നിന്ന് ഡോക്ടറേറ്റ് നേടിയ ആദ്യ ദക്ഷിണാഫ്രിക്കക്കാരി കൂടിയാണ് നവനീതം പിള്ള. ആ യാത്ര പിന്നീട് ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ ഹൈക്കമ്മിഷണർ പദവിയിൽവരെ എത്തിയതും,​ ഏറ്റവുമൊടുവിൽ സമാധാന ദൗത്യങ്ങൾക്കുള്ള ലോകത്തിന്റെ കീർത്തിമുദ്ര‌യ്ക്ക് അർഹമായതും നവനീതം പിള്ളയ്ക്ക് കുടുംബവേരുകളുള്ള ഇന്ത്യയ്ക്കുകൂടി അഭിമാനം പകരുന്നതാണ്. October 10, 2026
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY