SignIn
CINEMA
Sat 06 June 2026 TIMELINE
ss.1780583009
പൂജാ റിലീസായി വരില്ല , ക്രിസ്മസിന് മോഹൻലാലിന്റെ അതിമനോഹരം
തുടരും എന്ന ബ്ലോക് ബസ്റ്ററിന് ശേഷം മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരത്തിന്റെ റിലീസ് നീട്ടി. നേരത്തേ ഒക്ടോബറിൽ പൂജാ റിലീസായി തിയേറ്ററുകളിലെത്തിക്കാൻ പ്ലാൻ ചെയ്തിരുന്ന ചിത്രം ക്രിസ്തുമസിലേക്ക് മാറിയെന്നാണ് വിവരം. ചിത്രീകരണം പൂർത്തിയായ ശേഷം പുതിയ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് നിർമ്മാതാവ് ആഷിഖ് ഉസ്മാൻ പറഞ്ഞു. ജൂലായ് വരെ ചിത്രീകരണം ഉണ്ടാകും എന്നാണ് വിവരം,​ ഇടവേളക്കു ശേഷം മോഹൻലാൽ പൊലീസ് കഥാപാത്രത്ത അവതരിപ്പിക്കുന്ന ചിത്രത്തിൽ മീര ജാസ്മിൻ ആണ് നായിക. June 05, 2026
KERALA KAUMUDI EPAPER
PHOTO GALLERY