SignIn
OPINION
Wed 21 October 2026 VARAVISHESHAM
LATEST NEWS
MOST READ
a.1792342857
പണത്തിന് മീതെ പരുന്തും, അങ്ങാടി വാണിഭവും
'രാമനാണ്ടാലും രാവണനാണ്ടാലും കോരന് കുമ്പിളിൽ കഞ്ഞി'.സമ്പന്നന് സ്വർണത്തളികയിൽ പാൽപ്പായസം. പണക്കാരന് ഒരു നീതി, പാവപ്പെട്ടവന് മറ്റൊരു നീതി. കുറ്റാന്വേഷണത്തിൽ രാജ്യത്തെ എറ്റവും മികച്ച സേനയെന്ന് പേരുകേട്ട കേരള പൊലീസിന്റെ മറ്റൊരു മുഖമാണ് കൊച്ചിയിൽ കണ്ടത്. നിരപരാധികൾ ഉൾപ്പെടെയുള്ള പാവങ്ങളെ ലോക്കപ്പിലിട്ട് തല്ലിച്ചതച്ച് ജീവച്ഛവങ്ങളാക്കുകയും പുറത്തിറങ്ങുമ്പോൾ മനംനൊന്ത് ആത്മഹത്യയിലേക്ക് വരെ നയിക്കുകയും ചെയ്യും. പണവും സ്വാധീന ശേഷിയുമുള്ളയാളാണ് പ്രതിയെങ്കിൽ പൊലീസ് സ്റ്റേഷനിൽപോലും വി.ഐ.പി പരിഗണന.അവിടെ നിയമവും ചട്ടങ്ങളും കാറ്റിൽപ്പറക്കും. October 19, 2026
a.1790531536
'സ്പോൺസേഡ് 'അവതാരങ്ങൾ
'മുതലാളിമാർ എത്ര നല്ലവരാണ്.അവരെപ്പോലെ ഇത്ര തങ്കം പിടിച്ച മനുഷ്യരെ ഞാൻ വേറേ കണ്ടിട്ടില്ല'.സന്ദേശം സിനിമയിൽ പിരിവിനിറങ്ങുന്ന പാർട്ടി ഛോട്ടാ നേതാവിന്റെ (മാമുക്കോയ) ഡയലോഗ്.ചോദിച്ചാലുടൻ വലിയ തുക സംഭാവന നൽകുന്ന 'ഉദാരമനസ്കർ' വേറേയാരുണ്ട്?.തനിക്ക് തിരുവനന്തപുരത്ത് നിന്ന് അടിയന്തരമായി മലപ്പുറത്തും, തിരികെയുമെത്താൻ സൗജന്യമായി വിമാനം ഏർപ്പാടാക്കിയ സ്പോൺസറും വളരെ നല്ലയാളാണെന്നാണ് മുഖ്യമന്ത്രി വി.ഡി.സതീശന്റെ വാദം. അത്തരം സ്പോൺസർമാർ പൊതുവെ നല്ലവരാണ്. കണ്ട ആപ്പ ഊപ്പകളെപ്പോലെ, എന്തെങ്കിലും സഹായം ചെയ്ത ശേഷം നാളെ അതിന്റെ പേരിൽ ഔദാര്യം പറ്റാൻ കൈ നീട്ടുന്നവരല്ലെന്ന് സാരം. അങ്ങനെയുള്ള ഔദാര്യം ഒരാൾക്കും ചെയ്തു കൊടുക്കുന്ന സർക്കാരല്ല ഇതെന്നും മുഖ്യമന്ത്രി. September 28, 2026
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY