SignIn
KERALA
Mon 14 September 2026 SPECIAL
LATEST NEWS
MOST READ
irshad.1789141627
വാർപ്പുപണിക്കൊപ്പം കെട്ടിപ്പടുത്തത് സ്വപ്‌നം, നീറ്റിൽ റാങ്കോടെ 'ഡോ.ഇർഷാദ് ' എം.ബി.ബി.എസിലേക്ക്
മലപ്പുറം: വാർപ്പുപണിക്ക് ശേഷം കൂലിയുമായി വിയർപ്പോടെ വീട്ടിലേക്ക് മടങ്ങുമ്പോൾ ഇർഷാദിന്റെ മനസിൽ കത്തിയെരിഞ്ഞത് ഒരേയൊരു സ്വപ്നമായിരുന്നു- തിരക്കുള്ളൊരു ആശുപത്രിയിൽ സ്റ്റെതസ്‌കോപ്പുമായി നടക്കുന്ന സ്വന്തം രൂപം!. ഇന്ന് ആ സ്വപ്നത്തിന്റെ തിളക്കമുള്ളൊരു ഘട്ടത്തിലാണ് കാളികാവ് തെക്കേടത്ത് കരിപ്പായി അബ്ദുൽ അസീസിന്റെയും ഖൈറുന്നീസയുടെയും മകനായ ഡോ.ഇർഷാദ് അലി (29). ബി.എ.എം.എസ് പൂർത്തിയാക്കി രണ്ടുവർഷത്തിനുശേഷം ഇത്തവണത്തെ നീറ്റ് പരീക്ഷയിൽ സംവരണ വിഭാഗത്തിൽ രണ്ടാം റാങ്ക് നേടി കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിൽ എം.ബി.ബി.എസിന് പ്രവേശനം നേടി. ഈ മാസം 20ന് ക്ലാസ് ആരംഭിക്കും. September 12, 2026
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY