SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.37 PM IST

വീൽച്ചെയർ നൽകി

കുണ്ടറ : കുണ്ടറ ഗ്രാമപഞ്ചായത്തിലെ മുളവന ഒന്നാം വാർഡ് സ്നേഹസ്പർശനം പദ്ധതിയുടെ ഭാഗമായി മുളവന സ്വദേശിയ്ക്ക് വീൽച്ചെയർ നൽകി. ചിറ്റുമല എം.ജി.എം ട്രസ്റ്റും ഭിന്നശേഷി- വയോജന കേന്ദ്രവും സഹകരിച്ചാണ് വീൽച്ചെയർ നൽകിയത്. ബ്ളോക്ക് പഞ്ചായത്തംഗം ജോൺ ഡാനിയേൽ കൈമാറി. വാർഡ് മെമ്പർ സരിനി അനിൽ അദ്ധ്യക്ഷത വഹിച്ചു. വരുൺ ജോർജ്ജ് പണിക്കർ, ജി.അനിൽകുമാർ, ഗ്രേസി ഷാജി, ലിസി സാം, വൈ.റോയ്, ലത സുരേഷ്, സി.നന്ദിനി എന്നിവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ