ഫരീദാബാദ്: പതിനേഴുകാരനെ പെൺസുഹൃത്തിന്റെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. ഫരീദാബാദിലെ ശിവ് ശക്തി എൻക്ലേവിലാണ് സംഭവം. ഇവിടെയുള്ള പെൺസുഹൃത്തിന്റെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്തതെന്നാണ് കരുതുന്നത്.
പ്രണയാഭ്യർത്ഥനയുമായി 17കാരൻ പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വീട്ടുകാർ ഇടപെട്ടതോടെ ഇനി പെൺകുട്ടിയെ പിന്തുടരുകയോ ശല്യപ്പെടുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം പതിനേഴുകാരൻ വീണ്ടും പെൺകുട്ടിയുടെ വീടിന് സമീപമെത്തി. ആ സമയത്ത് പെൺകുട്ടിയും അവളുടെ നാല് വയസുകാരനായ സഹോദരനും മുത്തശ്ശിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
വീട്ടിൽ നിന്ന് പുറത്തുപോകണമെന്ന് മുത്തശ്ശി ആവശ്യപ്പെട്ടതോടെ പതിനേഴുകാരൻ പുറത്തുപോയി. എന്നാൽ അല്പം കഴിഞ്ഞതോടെ ആരുമറിയാതെ തിരിച്ചെത്തി വീടിനുള്ളിൽ കയറി. പിന്നീട് പെൺകുട്ടിയുടെ കുടുംബം വീടിന്റെ താഴത്തെ നിലയിൽ നടത്തിയിരുന്ന ബ്യൂട്ടിക്കിൽ കയറി ജീവനൊടുക്കുകയായിരുന്നു എന്നാണ് പെൺകുട്ടിയുടെ വീട്ടുകാർ പറയുന്നത് .വിവരമറിഞ്ഞെത്തിയ പാെലീസുകാർ പതിനേഴുകാരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
എന്നാൽ കൊലപ്പെടുത്തിയശേഷം ആത്മഹത്യയെന്ന് വരുത്തിതീർക്കാനായി പെൺകുട്ടിയുടെ വീട്ടുകാർ മൃതദേഹം കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പതിനേഴുകാരന്റെ കുടുംബം ആരോപിക്കുന്നത്. പതിനേഴുകാരന്റെ കുടുംബാംഗങ്ങൾ പെൺകുട്ടിയുടെ വീട്ടിലെത്തുകയും വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറി കുടുംബാംഗങ്ങളെ ആക്രമിക്കുകയും ചെയ്തു. വീടിനുള്ളിലെ വിലപിടിപ്പുള്ള വസ്തുക്കൾ തല്ലിപ്പൊട്ടിക്കുകയും മോഷ്ടിക്കുകയും ചെയ്‌തെന്നും പൊലീസ് പറഞ്ഞു. ഇരു വീട്ടുകാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ രണ്ടു പൊലീസുകാർക്കും പരുക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതുപേരെ പൊലീസ് കേസെടുത്തു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം ആരംഭിച്ചു.
A 17-year-old boy was found dead at his female friend's house in Faridabad. While the girl's family claimed suicide, the boy's family alleged murder, leading to an attack on the girl's residence. This clash resulted in property damage and injuries to two police officers. Police have booked nine individuals and initiated a further investigation.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |