ലക്‌നൗ: ഉത്തർപ്രദേശിലെ മഹോബയിൽ പെട്രോൾ പമ്പിലുണ്ടായ തർക്കത്തെ തുടർന്ന് യുവാവിന്റെ കൈകൾ വെട്ടിമാറ്റി. കാൺപൂർ-സാഗർ ദേശീയപാതയിലെ ചന്ദേൽ പെട്രോൾ പമ്പിൽ ഇന്നലെ രാത്രി 11ഓടെയായിരുന്നു സംഭവം.
വിക്കി എന്ന ജൈവേന്ദ്ര സിംഗിനാണ് (28) കൈകൾ നഷ്ടമായത്. ഇന്ധനം നിറയ്ക്കുന്നതിനിടെ അവിടെയുണ്ടായിരുന്ന പ്രതികളും വിക്കിയും തമ്മിൽ വാക്കുതർക്കമുണ്ടാകുകയായിരുന്നു, ഇത് പിന്നീട് കയ്യാങ്കളിയിലെത്തി. പ്രകോപിതരായ പ്രതികൾ പമ്പിലുണ്ടായിരുന്ന കോടാലിക്കൊണ്ട് വിക്കിയെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ വിക്കിയുടെ കൈകൾ മുട്ടിനുതാഴെവച്ച് മുറിഞ്ഞുപോകുകയായിരുന്നു.
രക്തത്തിൽ കുളിച്ചുകിടന്ന യുവാവിനെ കണ്ട നാട്ടുകാരാണ് പൊലീസിൽ വിവരമറിയിച്ചത്. ആക്രമണത്തിൽ വിക്കിയുടെ കാലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. വിക്കിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.
സംഭവത്തിന് പിന്നിൽ പ്രാദേശിക രാഷ്ട്രീയ നേതാവിന് പങ്കുണ്ടെന്ന് വിക്കിയുടെ കുടുംബം ആരോപിച്ചു. കുടുംബത്തിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെട്രോൾ പമ്പിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം പരിശോധിച്ച് വരികയാണ്. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽപോയ മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
A dispute at a petrol pump turned violent after a young man's hands were allegedly severed with an axe. Police have taken one suspect into custody, and an investigation is underway.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |