SignIn
Kerala Kaumudi Online
Monday, 07 September 2026 5.44 PM IST

യുവതിയെയും കുഞ്ഞിനെയും കൊന്നത് ഭർത്താവ്, തല അറുത്തത് യന്ത്രം ഉപയോഗിച്ച്, പ്രതി ബംഗാളിലേക്ക് കടന്നു

READ ENGLISH VERSION
attappadi-murder
മൃതദേങ്ങൾ ചാക്കുകളിൽ കണ്ടെത്തിയ നിലയിൽ

പാലക്കാട്: അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ഭർത്താവാണെന്ന് സ്ഥിരീകരിച്ചു. തോട്ടം തൊഴിലാളിയായ പശ്ചിമബംഗാൾ സ്വദേശിയാണ് പ്രതി. ഇയാൾ കേരളത്തിൽ നിന്ന് ബംഗാളിലേക്ക് കടന്നെന്നാണ് വിവരം. ഭാര്യയോടുള്ള സംശയത്തെത്തുടർന്നാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. യുവതിയെയും അഞ്ച് വയസുതോന്നിക്കുന്ന പെൺകുഞ്ഞിന്റെയും ഉടലുകളും തലകളും മൂന്ന് പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നു.

യന്ത്രം ഉപയോഗിച്ച് കഴുത്തറുത്ത രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കോട്ടത്തറ ഭാഗത്തെ കടയിൽ നിന്നാണ് പ്രതി ചാക്ക് വാങ്ങിയതെന്നാണ് വിവരം. പ്രതിക്ക് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഇന്നലെ ഉച്ചയ്ക്ക് മൂന്നോടെ പുതൂർ പഞ്ചായത്തിലെ ചീരക്കടവ് ഭാഗത്തെ ഭവാനി പുഴയുടെ തീരത്താണ് മൂന്ന് ഭാഗങ്ങളിൽ നിന്ന് ചാക്ക് കെട്ടുകൾ കണ്ടത്തിയത്. പ്രദേശത്ത് പശുവിനെ മേയ്ക്കാനെത്തിയവരാണ് ഇവ കണ്ടത്. ദുർഗന്ധം വമിച്ചതോടെ ഒരു ചാക്ക് തുറന്നു പരിശോധിച്ചപ്പോഴാണ് മനുഷ്യ ശരീരഭാഗങ്ങളാണെന്ന് മനസിലായത്. ഉടനെ പുതൂർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMAN CHILD MURDER, HUSBAND MURDER CASE, KERALA CRIME NEWS, ACCUSED FLEES BENGAL, DOUBLE MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY