SignIn
Kerala Kaumudi Online
Monday, 27 July 2026 3.29 AM IST

ക്ഷേത്രത്തിൽ മോഷണം: പ്രതി പിടിയിൽ

1

നാഗർകോവിൽ: കന്യാകുമാരിയിലെ കല്ലങ്കര വിളാകം, മായമ്മ ദേവീക്ഷേത്രത്തിൽ കവർച്ച നടത്തിയ പ്രതിയെ തിരുവനന്തപുരത്തു നിന്ന് പൊലീസ് പിടികൂടി. വെസ്റ്റ് ബംഗാൾ സ്വദേശി ആസിസ് സർക്കാർ (29) ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി ക്ഷേത്രത്തിൽ നിന്ന് 6കിലോ വെള്ളി കവർന്ന ശേഷം ട്രെയിൻ മാർഗം കേരളത്തിലോട്ട് പ്രതി കടന്നുകളഞ്ഞിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി സ്റ്റാലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരള പൊലീസിന്റെ സഹായത്തോടെ ഇന്നലെ പിടികൂടുകയായിരുന്നു. 6 കിലോ വെള്ളി പിടിച്ചെടുത്തു. കന്യാകുമാരി പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY