SignIn
Kerala Kaumudi Online
Wednesday, 29 July 2026 3.20 AM IST

താലൂക്ക് ആശുപത്രിയിൽ വച്ച് ഹാൻസ് ചോദിച്ചപ്പോൾ നൽകിയില്ല; ഇതര സംസ്ഥാന തൊഴിലാളിയെ കുത്തിപ്പരിക്കേൽപ്പിച്ചു

kutthi
പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളി

കുന്നംകുളം: ഹാൻസ് ചോദിച്ചത് നൽകാത്തതിനുള്ള വൈരാഗ്യത്തിൽ ഇതര സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേൽപ്പിച്ചു. കൊൽക്കത്ത സ്വദേശിയായ ധനേശ്വർ ബ്രഹ്മാണ് (48) കുത്തേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയായിരുന്നു സംഭവം. മറ്റൊരു രോഗിയുമായി കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്ക് എത്തിയ പ്രതി ആശുപത്രിക്കുള്ളിൽ വച്ച് ബഹളം വച്ചതിനെ തുടർന്ന് ജീവനക്കാർ ഇദ്ദേഹത്തെ പുറത്താക്കുകയും സംഭവം പൊലീസിൽ അറിയിക്കുകയും ചെയ്തു. തുടർന്ന് പ്രതിക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു സുഹൃത്ത് പ്രതിയെ ആശുപത്രിയുടെ ഫാർമസിക്ക് സമീപം കസേരയിൽ ഇരുത്തി.

ഈ സമയത്ത് ആശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലത്ത് നിന്നിരുന്ന അന്യസംസ്ഥാന തൊഴിലാളിയോട് പ്രതി ഹാൻസ് ആവശ്യപ്പെടുകയും അത് നൽകാത്തതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ചെയ്തു. തുടർന്ന് കയ്യിൽ കരുതിയ കത്തിയെടുത്ത് അന്യസംസ്ഥാന തൊഴിലാളിയെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. സംഭവത്തിൽ പരിക്കേറ്റ അന്യസംസ്ഥാന തൊഴിലാളിയെ ആദ്യം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പരിക്ക് ഗുരുതരമായതിനെ തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY