
ചേർത്തല: തണ്ണീർമുക്കം വെറിങ്ങൻചുവടു പടിഞ്ഞാറ് കരിക്കാട് വേലിക്കകത്ത് സന്തോഷ്(53) കൊല്ലപ്പെട്ട കേസിൽ പൊലീസ് പ്രതിയാണെന്നുറപ്പിച്ച സമീപവാസിയായ ഐറിഷ് ജില്ലാ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. കഴിഞ്ഞ ആറിനാണ് വീട്ടിൽ അടിയേറ്റു മരിച്ച നിലയിൽ സന്തോഷിന്റെ മൃതദേഹം കണ്ടെത്തിയത്. അന്നു തന്നെ ഐറിഷാണ് കൊലക്കു പിന്നിലെന്നു പൊലീസ് നിഗമനത്തിലെത്തിയിരുന്നു. എന്നാൽ അപ്പോഴേക്കും സ്വന്തം കാറിൽ മുങ്ങിയ ഐറിഷിനെ കണ്ടെത്താൻ പൊലീസിനായില്ല. ഇയാൾ തമിഴ്നാട്ടിൽ ഉള്ളതായാണ് വിവരം .
മരിച്ച സന്തോഷ് കൊല്ലപ്പെടുന്നതിന് ഏതാനും ദിവസം മുമ്പ് സമീപത്തുള്ള കൊച്ചുകുട്ടിയോട് മോശമായി പെരുമാറിയതായി മുഹമ്മ പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഐറിഷ് ഈ വിഷയം ചോദ്യം ചെയ്യാൻ 5ന് രാത്രിയിൽ സന്തോഷിന്റെ വീട്ടിലെത്തിയെന്നും വിഷയത്തിലുള്ള തർക്കം കയ്യാങ്കളിയിലെത്തുകയും സന്തോഷിന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന വടിയെടുത്ത് ഐറിഷ് അടിച്ചതായുമാണ് പൊലീസ് കണ്ടെത്തിയത്.
അബദ്ധത്തിൽ തലയ്ക്ക് കൊണ്ട അടിയാണ് മരണകാരണായത്. പരാതിയിൽ വിളിപ്പിച്ചിട്ടും എത്താതിരുന്ന സന്തോഷിനെ തേടി ഞായറാഴ്ച പൊലീസ് ഇയാളുടെരക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ചേർത്തല ഡിവൈ.എസ്.പി എസ്.മഞ്ജുലാലിന്റെ നിർദ്ദേശ പ്രകാരം ചേർത്തല സബ് ഇൻസ്പെക്ടർ എം.എം.മഞ്ജുദാസിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |