SignIn
Kerala Kaumudi Online
Monday, 21 September 2026 3.23 AM IST

മയക്കുമരുന്നുമായി യുവാവ് പിടിയിൽ

6666
മയക്കുമരുന്നുമായി പിടിയിലായ കാട്ടാക്കട മണ്ണൂർക്കര കൈതക്കൽ കൊക്കുടി മുറിയിൽ ചിത്തിരയിൽ വിപിൻ (25)

നെയ്യാറ്റിൻകര: എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ മയക്കുമരുന്ന് ശേഖരവുമായി യുവാവ് പിടിയിലായി. കാട്ടാക്കട മണ്ണൂർക്കര കൈതക്കൽ കൊക്കുടി മുറിയിൽ ചിത്തിരയിൽ വിപിൻ (25) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 1.339 ഗ്രാം എം.ഡി.എം.എ എക്സൈസ് സംഘം പിടിച്ചെടുത്തു. ഇന്നലെ 8.40ഓടെ അമരവിള എക്സൈസ് ചെക്ക്പോസ്റ്റിൽ എക്സൈസ് ഇൻസ്പെക്ടർ എ.കെ രാജേഷിന്റെ നേതൃത്വത്തിൽ അന്തർസംസ്ഥാന വാഹനങ്ങൾ പരിശോധിക്കുന്നതിനിടെയാണ് സംഭവം.

ബംഗളൂരുവിൽ നിന്ന് വരികയായിരുന്ന വോൾവോ ബസിൽ നിന്നാണ് രഹസ്യമായി കടത്താൻ ശ്രമിച്ച മയക്കുമരുന്നുമായി പ്രതി പിടിയിലാകുന്നത്.
എൻ.ഡി.പി.എസ് ആക്ട് പ്രകാരം പ്രതിക്കെതിരെ കേസെടുത്തു. സിവിൽ എക്സൈസ് ഓഫീസർമാരായ ബി. പ്രസന്നൻ, അഭിലാഷ്,അഖിൽ, വനിത,​ സബിത എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY