SignIn
Kerala Kaumudi Online
Saturday, 05 September 2026 12.48 PM IST

200 കോടിയുടെ മൂന്ന് ചിത്രങ്ങളിലെ നായിക, മമിത ബൈജുവിന്റെ ആസ്‌തി എത്രയെന്നോ? കളക്ഷനിൽ ആഡംബര കാറുകളും

mamitha-baiju
മമിത ബൈജു

മലയാളം സിനിമയിലൂടെയെത്തി തമിഴകമടക്കം കീഴടക്കി മുന്നേറുന്ന നടിയാണ് മമിത ബൈജു. തമിഴ് സൂപ്പർ സ്റ്റാർ സൂര്യയുടെ നായികയായി വിശ്വനാഥ് ആന്റ് സൺസ്, നിവിൻ പോളിയുടെ നായികയായി ബെത്‌ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് താരത്തിന്റേതായി ഏറ്റവും പുതിയതായി തിയേറ്ററിലെത്തിയ സിനിമകൾ. നടൻ നസ്‌ലിന്റെ നായികയായെത്തിയ പ്രേമലു എന്ന സിനിമാണ് മമിതയുടെ തലവര മാറ്റിയത്. തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ അവസാന ചിത്രമായ ജനനായകനിലും മമിത സുപ്രധാന വേഷം ചെയ്തിരുന്നു.

2016ൽ പൃഥ്വിരാജ് നായകനായ പാവാട എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് മമിത അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. ഇന്ന് 25കാരിയായ താരം ഒരു പ്രോജക്ടിന് ഏകദേശം രണ്ട്- മൂന്ന് കോടി രൂപ പ്രതിഫലം വാങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ട്. മലയാളം, തെലുങ്ക്, തമിഴ് സിനിമകളിലാണ് താരം പ്രധാനമായും അഭിനയിച്ചിട്ടുള്ളത്. നിലവിൽ ഏകദേശം 20-30 കോടി രൂപയാണ് താരത്തിന്റെ ആസ്തിയായി കണക്കാക്കപ്പെടുന്നത്. സിനിമകൾക്ക് പുറമെ നിരവധി ബ്രാൻ‌ഡുകളും മമിത പ്രൊമോട്ട് ചെയ്യുന്നു. ഇതും താരത്തിന്റെ മറ്റൊരു വരുമാന മാർഗമാണ്.

മമിത ബൈജുവിന് കൊച്ചിയിൽ സ്വന്തമായി അപ്പാർട്ട്‌മെന്റ് ഉണ്ടെന്നാണ് റിപ്പോർട്ട്. അതിന്റെ ഏകദേശ മൂല്യം മൂന്ന് കോടി മുതൽ അഞ്ച് കോടി രൂപ വരെയാണെന്നാണ് കണക്ക്. കുട്ടിക്കാലം ചെലവഴിച്ച കോട്ടയം കിടങ്ങൂരിലെ തറവാട്ടുവീടും താരം പരിപാലിക്കുന്നുണ്ട്. ഫോക്‌സ്‌വാഗൺ ടൈഗൺ, മാരുതി സുസുക്കി ജിംനി എന്നിവയാണ് മമിതയുടെ കളക്ഷനിലുള്ള വാഹനങ്ങൾ.

English Summary

Mamitha Baiju, who began as a child artist in 2016, rose to fame with Premalu and has expanded into Tamil and Telugu cinema. She reportedly earns ₹2–3 crore per project and has an estimated net worth of ₹20–30 crore. She also earns through brand endorsements and owns an apartment in Kochi and cars including a Volkswagen Taigun and Maruti Suzuki Jimny.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMITHA BAIJU, MAMITHA BAIJU WEALTH, MAMITHA BAIJU INCOME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY