SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

ജൂലായ് 24ന് ജനനായകൻ വരുമോ ?

READ ENGLISH VERSION
ss

ആരാധകർ ഏറെനാളായി കാത്തിരിക്കുന്ന വിജയ് ചിത്രം ജനനായകൻ ജൂലായ് 24ന് റിലീസ് ചെയ്യാൻ നീക്കം. സെൻസർ കുരുക്കിൽപ്പെട്ട് കിടന്ന ചിത്രത്തിന് സെൻസർ ബോർഡ് A സർട്ടിഫിക്കറ്റാണ് നല്കിയിരിക്കുന്നത്. എച്ച്. വിനോദ് രചനയും സംവിധാനവും നിർവ്വഹിച്ച ജനനായകനിൽ പൂജ ഹെഗ്‌ഡേയാണ് നായിക. മമിത ബൈജുവാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നാസർ, നരെയ്ൻ, സുനിൽ, രേവതി, റെബ മോണിക്ക ജോൺ, നിഴൽകൾ രവി എന്നിവരും ജന നായകനിൽ അണിനിരക്കുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റേതാണ് സംഗീതം. തമിഴകത്തിന്റെ മുഖ്യമന്ത്രിയായ ശേഷം തിയേറ്ററുകളിലെത്തുന്ന വിജയ് ചിത്രമെന്ന നിലയ്ക്ക് രാഷ്ട്രീയ രംഗത്തും ജനനായകൻ അലയൊലികൾ സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY