SignIn
Kerala Kaumudi Online
Friday, 10 July 2026 11.16 AM IST

ടീസറിൽ രസിപ്പിച്ച് അവറാച്ചൻ ആൻഡ് സൺസ്

ss

ബിജു മേനോൻ നായകനായി നവഗാതനായ തമ്പി സംവിധാനം ചെയ്യുന്ന അവറാച്ചൻ ആൻഡ് സൺസ് ടീസർ പുറത്തിറങ്ങി. കുടുംബബന്ധങ്ങളുടെയും നർമ്മത്തിന്റെയും വികാരനിമിഷങ്ങളുടെയും മനോഹരമായ സംയോജനമായിരിക്കും അവറാച്ചൻ ആന്റ് സൺസ് . ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നർ എന്ന് സെക്കൻഡ് ലുക്ക് പോസ്റ്ററിന് പിന്നാലെ എത്തിയ ടീസർ കാണിച്ചു തരുന്നു. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വിത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജോസഫ് വിജീഷും തമ്പിയും ചേർന്നാണ് രചന. സഹ നിർമ്മാണം : ജസ്റ്റിൻ സ്റ്റീഫൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് : സന്തോഷ് കൃഷ്ണൻ, നവീൻ പി തോമസ്, ഛായാഗ്രഹണം : സജിത് പുരുഷൻ, എഡിറ്റിംഗ്: ആകാശ് ജോസഫ് വർഗീസ്, സംഗീത സംവിധാനം : സനൽ ദേവ്, ലൈൻ പ്രൊഡ്യൂസർ : അഖിൽ യശോധരൻ, ആർട്ട് ഡയറക്ടർ : അജി കുറ്റിയാനി, വസ്ത്രാലങ്കാരം : സ്റ്റെഫി സേവ്യർ, മേക്കപ്പ് : റഷീദ് അഹമ്മദ്, സൗണ്ട് ഡിസൈൻ : ശങ്കരൻ എ എസ്, കെ സി സിദ്ധാർത്ഥൻ, സൗണ്ട് മിക്സിങ് : വിഷ്ണു സുജാതൻ, അഡ്വെർടൈസിങ് : ബ്രിങ് ഫോർത്ത്, പി. ആർ. ഒ : പ്രതീഷ് ശേഖർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY