SignIn
Kerala Kaumudi Online
Friday, 10 July 2026 12.22 PM IST

അണ്ടർ വാട്ടർ ഫൈറ്റുമായി സജിൻ ഗോപുവും നിഖിലയും

ss
ധുമകേതു ഫസ്റ്റ് ലുക്ക്. ചിത്രം: ഫേസ്‌ബുക്ക്

സജിൻ ഗോപു , നിഖില വിമൽ എന്നിവരുടെ അണ്ടർ വാട്ടർ ആക്ഷൻ രംഗങ്ങളുമായി ധുമകേതു ഫസ്റ്റ് ലുക്ക്. നെയ്മറിനുശേഷം സുധി മാഡിസൺ സംവിധാനം ചെയ്യുന്ന ധൂമകേതുവിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധ നേടുന്നു. ഷൈൻ ടോം ചാക്കോ, ഗണപതി, മഞ്ജു പിള്ള, നിയാസ് ബക്കർ, സിദ്ധാർത്ഥ് ഭരതൻ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.

പ്രേക്ഷകർ ഏറ്റെടുത്ത 'സൂക്ഷ്മദർശിനി'ക്കു ശേഷം ഹാപ്പി അവേഴ്സ് എന്റർടെയ്ൻമെന്റെയും എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻ ഹൗസിന്റെയും ബാനറിൽ സമിർ താഹിർ, ഷൈജു ഖാലിദ്, സജിൻ അലി, അബ്ബാസ് തിരുനാവായ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന സോണിയും മനുവും ചേർന്നാണ് . ഛായാഗ്രഹണം: ജിന്റോ ജോർജ് , എഡിറ്റർ: വിവേക് ഹർഷൻ, സംഗീത സംവിധാനം: അങ്കിത് മേനോൻ, പ്രൊഡക്ഷൻ ഡിസൈനർ: ഔസേപ്പ് ജോൺ, ശബ്ദലേഖനം: രംഗനാഥ് രവി, വസ്ത്രാലങ്കാരം: മഷർ ഹംസ, വിതരണം ഭാവന റിലീസ് പി.ആർ.ഒ: ആതിര ദിൽജിത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: FIRST LOOK POSTER, CINEMA, DHOOMAKETHU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY