SignIn
Kerala Kaumudi Online
Friday, 04 September 2026 10.42 AM IST

നാളെ മുതൽ കയാദു ഇമ്മോർട്ടൽ

sss

വിതരണം ബ്ലൂം ഇന്റർനാഷണൽ

ജി.വി. പ്രകാശ് കുമാറും കയാദു ലോഹാറും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ഇമ്മോർട്ടൽ നാളെ പ്രദർശനത്തിന് എത്തും. മാരിയപ്പൻ ചിന്ന രചനയും സംവിധാനവും നിർവഹിച്ച ഹൊറർ ചിത്രം കേരളത്തിൽ വിതരണം ബ്ലൂം ഇന്റർനാഷണലിന്റെ ബാനറിൽ വേണുഗോപാലകൃഷ്ണൻ ആണ്. സാം സി.എസ് ഒരുക്കുന്ന ഈണം ഹൈലൈറ്റായിരിക്കും . ഇതാദ്യമായാണ് ജി.വിയും കയാദുവും ഒരുമിക്കുന്നത്. ടി.എം. കാർത്തിക്, കുമാർ നടരാജൻ, ലൊല്ലു സഭാ മാരൻ, ആദിത്യ കതിർ, അർഷു മഹാരാജൻ, പെമ സാംചോ, സുനിത ശ്രേഷ്ഠ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. എ.കെ. ഫിലിം ഫാക്ടറിയുടെ ബാനറിൽ അരുൺകുമാർ ധനശേഖരൻ ആണ് നിർമ്മാണം. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണവും രാജേഷ് എം. എഡിറ്റിംഗും നിർവഹിക്കുന്നു. ശിവ ശങ്കറാണ് കലാസംവിധാനം , ആക്ഷൻ കൊറിയോഗ്രാഫി ശക്തി ശരവണനാണ്. പബ്ലിക് റിലേഷൻസ് : സതീഷ് (എഐഎം) പി. ശിവപ്രസാദ് .

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY