SignIn
Kerala Kaumudi Online
Friday, 04 September 2026 10.42 AM IST

സെപ്തംബർ 7 ന് വിപുലമായ പിറന്നാൾ ആഘോഷം , മമ്മൂട്ടിക്ക് 75

sss

മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിക്ക് സെപ്തംബർ 7 ന് 75 ാം പിറന്നാൾ. പതിവുപോലെ പിറന്നാൾ ദിനം ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധക ലോകം.പുതിയ സിനിമകളുടെ അനൗൺസ്‌മെന്റും സർപ്രൈസുകളും മമ്മൂട്ടിയുടേതായി ഒരുങ്ങുന്നുണ്ട്. ലോകമെമ്പാടും ജീവകാരുണ്യ പ്രവർത്തനങ്ങളും ആഘോഷ പരിപാടികളുമായി കളം നിറയാനൊരുങ്ങുകയാണ് മമ്മൂട്ടി ആരാധകരുടെ സംഘടനയായ മമ്മൂട്ടി ഫാൻസ് ആന്റ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ.

ആഘോഷ സിനിമകളിലേക്ക് മെഗാ താരം തിരിച്ചെത്തുന്ന നിതീഷ് സഹദേവ് ചിത്രത്തിന്റെ ടൈറ്റിൽ അനൗൺസ്‌മെന്റും ഫസ്റ്റ് ലുക്ക് പോസ്റ്ററും പിറന്നാൾ ദിനത്തിൽ ഉണ്ടാകും. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ഏറ്റവും ചെലവേറിയ ചിത്രമാണിതെന്നാണ് സൂചന. മമ്മൂട്ടി കമ്പനി നിർമ്മിച്ച് വിശ്വ വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഒരുക്കുന്ന പദയാത്രയുടെ റിലീസ് പ്രഖ്യാപനവും രാജ്കുമാർ പെരിയ സാമിയുടെ സംവിധാനത്തിൽ ധനുഷിനോടൊപ്പം തുല്യ പ്രാധാന്യമുള്ള വേഷമവതരിപ്പിക്കുന്ന തമിഴ് ചിത്രം ഓം ചാപ്ടർ 1 ഉദിരം; ദ ബ്ലഡ് വുഡിലെ മമ്മൂട്ടിയുടെ ക്യാരക്ടർ ഗ്ലിംപ്സും സെപ്തംബർ ഏഴിനുണ്ടാകുമെന്നാണ് പ്രതീക്ഷ.

മമ്മൂട്ടി കമ്പനി നിർമ്മിച്ച് ഗിരീഷ്. എ.ഡി.യുടെ അസോസ്സിയേറ്റ് ഷിബിൻ മുരുകേഷ് സംവിധായകനാകുന്ന മമ്മൂട്ടി ചിത്രത്തിന്റെയും ചലച്ചിത്ര മേളകളിൽ ശ്രദ്ധിക്കപ്പെട്ട പ്രാപ്പെട എന്ന ചിത്രമൊരുക്കിയ കൃഷ്‌ണേന്ദു കലേഷ് സംവിധാനം ചെയ്യുന്ന മമ്മൂട്ടിയുടെ 'വാമ്പയർ' ചിത്രത്തിന്റെയും ഔദ്യോഗിക പ്രഖ്യാപനവും മമ്മൂട്ടിയുടെ ജന്മദിനത്തോട് അന്നുബന്ധിച്ച് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പ്രിയ താരത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് 17 രാജ്യങ്ങളിലായി 40,000 പേർക്ക് മമ്മൂട്ടി ഫാൻസ് പ്രവർത്തകർ രക്തദാനം നിർവഹിക്കും. അസോസിയേഷന്റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയും കാനഡ യൂണിറ്റും ചേർന്ന് പിറന്നാൾ ദിനത്തൽ പൂജപ്പുര ആശാഭവനിലെ അമ്മമാർക്ക് അന്നദാനം നല്കും. രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പും സംഘടിപ്പിക്കുന്നുണ്ട്. എല്ലാ രാജ്യങ്ങളിലും കേരളത്തിലെ എല്ലാ ജില്ലകളിലും അന്നദാനവും രക്ത ദാനവുമുൾപ്പടെ ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങളും ആഘോഷ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY