SignIn
Kerala Kaumudi Online
Friday, 04 September 2026 10.41 AM IST

സംവിധാനം രാജാകൃഷ്ണ മേനോൻ , പേടിപ്പടവുമായി തൃഷയും അപർണ ബാലമുരളിയും

ss

തൃഷയും അപർണ ബാലമുരളിയും ഒന്നിക്കുന്നു. മലയാളത്തിലെയും തമിഴകത്തെയും ഈ മുൻ നിര നായികമാർ ഒന്നിക്കുന്ന സൈക്കോളജിക്കൽ ഹൊറർ ചിത്രത്തിന്റെ ചിത്രീകരണം ലണ്ടനിൽ തുടങ്ങി. എയർ ലിഫ്റ്റ്, ഷെഫ്, പിപ്പ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ രാജാകൃഷ്ണ മേനോനാണ് ഇനിയും പേരിടാത്ത ചിത്രത്തിന്റെ സംവിധായകൻ. അന്തരിച്ച അഭിനേതാവ് ടി.പി. മാധവന്റെ മകനാണ് രാജാകൃഷ്ണ മേനോൻ.

തൃഷയും അപർണ ബാലമുരളിയും തുല്യ പ്രാധാന്യമുള്ള വേഷം ആണ് അവതരിപ്പിക്കുന്നത്. പനോരമ സ്റ്റുഡിയോസ്. ലോക്കോമോട്ടീവ് ഗ്ലോബലുമായി സഹകരിച്ച് നിർമ്മിക്കുന്ന ചിത്രത്തിലെ മറ്റൊരു പ്രധാന താരം രാധിക ശരത്കുമാറാണ്.


പനോരമ സ്റ്റുഡിയോസ് അവതരിപ്പിക്കുന്ന ചിത്രം ഫ്യൂഷൻ ഫ്ളിക്സ് എന്റർടെയ്ൻമെന്റും ലോക്കോമോട്ടീവ് ഗ്ലോബലും ചേർന്നാണ് നിർമ്മിക്കുന്നത്.കുമാർ മംഗത് പഥക്, അഭിഷേക് പഥക്, സുന്ദർ ആരോൺ, വികാസ് ശർമ്മ, അമിത് ദാൽമിയ എന്നിവരാണ് നിർമ്മാതാക്കൾ. രാജേഷ് മേനോൻ, ജോർജ് കാമറൂൺ എന്നിവർ സഹനിർമ്മാതാക്കളായും അഭിനവ് മെഹ്രോത്ര ക്രിയേറ്റീവ് പ്രൊഡ്യൂസറായും പ്രവർത്തിക്കുന്നു.

അതേസമയം ചിന്ന ചിന്ന ആസൈ ആണ് അപർണ ബാലമുരളിയുടേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതയായ വർഷ വാസുദേവ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ മധുബാലയും ഇന്ദ്രൻസുമാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത്.ഇന്ദ്രൻസിന്റെ മകളും കഥക് നർത്തകിയുമായി അപർണ ബാലമുരളി എത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY