SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

വിചിത്ര കല്യാണവുമായി സജിൻ ഗോപുവും നിഖില വിമലും

ss

ഗോ​ലു​ ​ഗോ​ലു​ ​ഗോ​ലു​മാ​ല​ ​ആ​ടി​ ​ക​റ​ങ്ങി​!​'​'​ ​വി​ചി​ത്ര​ ​സം​ഭ​വ​ങ്ങ​ളും​ ​കൗ​തു​ക​ങ്ങ​ളു​മാ​യി​ ​'​ധൂ​മ​കേ​തു"​വി​ലെ​ ​'​ചി​ര​ഞ്ജീ​വി"​ ​എ​ന്ന​ ​ആ​ദ്യ​ ​ഗാ​നം​ ​പു​റ​ത്തി​റ​ങ്ങി.​ ​സ​ജി​ൻ​ ​ഗോ​പു​വി​ന്റെ​യും​ ​നി​ഖി​ല​ ​വി​മ​ലി​ന്റെ​യും​ ​വി​ചി​ത്ര​മാ​യ​ ​ക​ല്യാ​ണ​ ​ദൃ​ശ്യ​ങ്ങ​ളാ​ണ് ​'​ചി​ര​ഞ്ജീ​വി​'​ ​ഗാ​ന​ത്തി​ൽ.​ ​വി​നാ​യ​ക് ​ശ​ശി​കു​മാ​റി​ന്റെ​ ​വ​രി​കൾക്ക്് ​അ​ങ്കി​ത് ​മേ​നോ​നാ​ണ് ​ഈ​ണം​ .​ ​മ​ല​യാ​ളി​ ​മ​ങ്കീ​സ് ​ആ​ണ് ​പാ​ട്ടു​കാ​ർ.​ ​'​മ​ന്തി​ ​പോ​ലും​ ​ഉ​പ്പു​മാ​വി​ൻ​ ​ടേ​സ്റ്റി​ൽ​ ​ഒ​തു​ങ്ങി...​"​ ​തു​ട​ങ്ങി​യ​ ​ര​സ​മു​ള്ള​ ​വ​രി​ക​ളും​ ​വേ​റി​ട്ട​ ​ഈ​ണ​വു​മാ​യാ​ണ് ​ഗാ​നം.


പ്രേ​ക്ഷ​ക​രേ​വ​രും​ ​ഏ​റ്റെ​ടു​ത്ത​ ​'​നെ​യ്മ​റി​"​ന് ​ശേ​ഷം​ ​സു​ധി​ ​മാ​ഡി​സ​ൺ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ൽ​ .​ഷൈ​ൻ​ ​ടോം​ ​ചാ​ക്കോ,​ ​ഗ​ണ​പ​തി,​ ​സി​ദ്ധാ​ർ​ത്ഥ് ​ഭ​ര​ത​ൻ​ ​തു​ട​ങ്ങി​യ​വ​രാ​ണ് ​മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങ​ൾ.​ ​ഹാ​പ്പി​ ​അ​വേ​ഴ്സ് ​എ​ന്റ​ർെ​ട​യ്ൻ​മെ​ന്റി​ന്റെ​യും​ ​എ​ ​ആ​ൻ​ഡ് ​എ​ച്ച്എ​സ് ​പ്രൊ​ഡ​ക്ഷ​ൻ​ ​ഹൗ​സി​ന്റെ​യും​ ​ബാ​ന​റിൽ സ​മീ​ർ​ ​താ​ഹി​ർ,​ ​ഷൈ​ജു​ ​ഖാ​ലി​ദ്,​ ​സ​ജി​ൻ​ ​അ​ലി,​ ​അ​ബ്ബാ​സ് ​തി​രു​നാ​വാ​യ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​നി​ർ​മ്മാ​ണം. ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ത് ​സോ​ണി​യും​ ​മ​നു​വും​ ​ചേ​ർ​ന്നാ​ണ്.​ ​ഛാ​യാ​ഗ്ര​ഹ​ണം​:​ ​ജി​ന്റാേ​ ​ജോ​ർ​ജ്ജ്,​ ​എ​ഡി​റ്റ​ർ​:​ ​വി​വേ​ക് ​ഹ​ർ​ഷ​ൻ,​ ​പ്രൊ​ഡ​ക്ഷ​ൻ​ ​ഡി​സൈ​ന​ർ​:​ ​ഔ​സേ​പ്പ് ​ജോ​ൺ,​ ​ശ​ബ്ദ​ലേ​ഖ​നം​:​ ​രം​ഗ​നാ​ഥ് ​ര​വി,​ ​വി​ത​ര​ണം​ ​:​ ​ഭാ​വ​ന​ ​റി​ലീ​സ്,​ ​പി.​ആ​ർ.​ഒ​:​ ​ആ​തി​ര​ ​ദി​ൽ​ജി​ത്ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SAJIN GOPU, LATESTNEWS, NIKHILA VIMAL, GANAPATHY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY