SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

മാസ് അവതാരമാകാൻ കമൽ

sss

എസ്. യു. അരുൺകുമാർ ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട്

മാസ് അവതാരമായി എത്താൻ ഒരുങ്ങുകയാണ് കമൽഹാസൻ. എസ്. യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന മാസ് ആക്‌ഷൻ ചിത്രത്തിലൂടെയാണ് കമലിന്റെ പുതിയ അവതാരം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടെസ്റ്റ് ഷൂട്ട് പൂർത്തിയായി. ഇതിൽ കമൽ ആകർഷകമായ പുതിയ ലുക്കിലും കൈയിൽ വ്യത്യസ്തമായആയുധം ഏന്തിയും പ്രത്യക്ഷപ്പെടുന്നു. വിക്രം നായകനായ വീരധീര ശൂരൻ പാർട് 2നു ശേഷം എസ്.യു. അരുൺകുമാർ സംവിധാനം ചെയ്യുന്ന ചിത്രം രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ ആണ് നിർമ്മാണം. കെ.എച്ച്. 237 എന്നു താത്‌കാലികമായി പേരിട്ട ചിത്രത്തിന്റെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്‌ഷൻ എന്റർടെയ്‌നറായിരിക്കും എന്നാണ് വിവരം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAMALHASSAN, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY