SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

320 കോടി തൂക്കാൻ ബെത്‌ലഹേം, ഏറ്റവും വേഗത്തിൽ കേരള ബോക്സ് ഓഫീസിൽ 100 കോടി നേടുന്ന ആദ്യ ചിത്രം

sss

ഏറ്റവും വേഗത്തിൽ കേരള ബോക്സ് ഓഫീസിൽ 100 കോടി നേടുന്ന ആദ്യ ചിത്രം

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത നിവിൻ പോളി - മമിത ബൈജു ചിത്രം 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസിൽ പുതിയ നാഴികക്കല്ല് പിന്നിട്ടു. റിലീസിന്റെ 14-ാം ദിവസം ഇന്ത്യയിൽ നിന്ന് മാത്രം 4.05 കോടി രൂപ നെറ്റ് കളക്ഷൻ നേടിയ ചിത്രം, ഇന്ത്യ നെറ്റ് കളക്ഷനിൽ 100 കോടി ക്ലബ്ബിൽ ഇടംപിടിച്ചു.
ചിത്രത്തിന്റെ ഇതുവരെയുള്ള ഇന്ത്യ നെറ്റ് കളക്ഷൻ 102.15 കോടി രൂപയാണ്. ഇന്ത്യ ഗ്രോസ് 119.25 കോടി രൂപയും വിദേശ മാർക്കറ്റുകളിൽ നിന്നുള്ള ആകെ ഗ്രോസ് 112 കോടി രൂപയുമാണ്.14-ാം ദിവസം വിദേശത്ത് നിന്ന് ചിത്രം 3 കോടി രൂപ കൂടി നേടിയതോടെ, ബെത് ലഹേം കുടുംബ യൂണിറ്റിന്റെ ആഗോള ഗ്രോസ് കളക്ഷൻ 231.25 കോടി രൂപയായി ഉയർന്നു.കേരളത്തിൽ ചിത്രം ശക്തമായ മുന്നേറ്റം തുടരുകയാണ്. ആഗോള കളക്ഷൻ ഇനി ഒരു നൂറു കോടി കൂടി പിന്നിടും എന്നാണ് സൂചന.അങ്ങനെ സംഭവിച്ചാൽ മലയാളത്തിലെ ആദ്യ 300 ക്ളബ് ചിത്രം ലോകയുടെ റെക്കോർഡ് ബെത് ലഹേം മറികടക്കും.നിവിൻ പോളി, മമിത ബൈജു കെമസ്ട്രിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. സംഗീത് പ്രതാപ്, വിനയ് ഫോർട്ട്, സുരേഷ് കൃഷ്ണ, റോഷൻ ഷാനവാസ്, ശ്യാം മോഹൻ, ബിന്ദു പണിക്കർ തുടങ്ങിയ താരങ്ങൾ നൽകുന്ന സംഭാവന വലുതാണ്. അവധി ദിവസങ്ങളായ ഇന്നും നാളെയും മികച്ച റിട്ടേൺസ് ലഭിക്കും എന്നാണ് തിയേറ്റർ ഉടമകളുടെ വിലയിരുത്തൽ . നിവിൻ പോളിയുടെ കരിയറിലെ ആദ്യ 200 കോടി ക്ളബ് ചിത്രം ആണ് ബെത് ലഹേം. മമിത ബൈജുവിന് ഹാട്രികും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BETHLEHEM KUDUMBA UNIT, 100CRORE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY