SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.48 AM IST

പുതുമുഖങ്ങളുടെ ഗെരിഗ 30ന്

sss

പുതുമുഖങ്ങളായ റിഷാൻ നായകനായും അഞ്ജന ആർ നായർ നായികയായും എത്തുന്ന ഗെരിഗ ഒക്ടോബർ 30ന് പ്രദർശനത്തിന്. തെലുങ്കിലും മലയാളത്തിലുമായി നിർമ്മിച്ച ചിത്രത്തിന് ഭാസ്കർ ബണ്ടു പള്ളി രചനയും സംവിധാനവും നിർവഹിക്കുന്നു. ആലിയ, ഷാൻ കലേറ്റുംകര, ജോർദൻ ബ്രിയാനി , എം. കെ. ഷെജിൻ , അഖിൽ കവലയൂർ, ചിത്രം സീനു, സുന്ദര പാണ്ഡ്യൻ , പി. എസ്. രുദ്ര ബാല എന്നിവരാണ് മറ്റ് താരങ്ങൾ.അത്യന്തം ഭയാനകമായ ത്രില്ലർ ജോണറിൽ ഒരുക്കുന്ന ചിത്രം തെലുങ്ക് സംവിധായകന്റെ ആദ്യ മലയാള സിനിമ കൂടിയാണ്. വൊനമാലി പ്രൊജക്ടിന്റെ ബാനറിൽ

വേണുഗോപാൽ ദേവി ആണ് നിർമ്മാണം. ഛായാഗ്രഹണവും എഡിറ്റിംഗും പ്രശാന്ത് കാഞ്ചനപള്ളി നിർവഹിക്കുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ മുരളി മോഹൻ ആർ, പ്രോജക്ട് ഡിസൈനർ സൂരജ് ശശിധരൻ, സംഗീതം ജിനു വിജയ്.വിതരണം 72 ഫിലിം കമ്പനി , പി. ആർ. ഒ എം .കെ. ഷെജിൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY