SignIn
Kerala Kaumudi Online
Monday, 24 August 2026 4.36 PM IST

മൂന്ന് കഥകൾ, മൂന്ന് ജീവിതങ്ങൾ; വ്യത്യസ്ത പ്രമേയവുമായി 'ഡെസ്‌റ്റിനി' എത്തുന്നു

destiny
ഡെസ്‌റ്റിനി ചിത്രത്തിന്റെ പോസ്റ്റർ

നവനീത് കൃഷ്‌ണ പ്രൊഡക്ഷൻസിന്റെ ബാനറിൽ രജനി രാജശേഖരൻ നായർ നിർമ്മിച്ച് സന്തോഷ് മസ്താൻ, കിഷോർ ആനകോട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം "ഡെസ്‌റ്റിനി" പ്രദർശനത്തിനെത്തുന്നു. തന്റെ മുൻകാല മോശം പ്രവൃത്തികളിൽ പശ്ചാത്തപിക്കുന്ന സി ഐ ജയശീലനെന്ന പോലീസുദ്യോഗസ്ഥന്റെ മനോവ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന കഥാവഴികളുടെ ആദ്യകഥ.

കവിയും സാംസ്‌കാരിക പ്രവർത്തകനുമായ നരേന്ദ്രനാഥിന്റെ ശിഥിലമായിപ്പോയ കുടുംബബന്ധത്തെ അതിനുവഴിയൊരുക്കിയവർ തന്നെ കൂട്ടിയോജിപ്പിക്കുന്നതിലൂടെ തിരിച്ചറിവിന്റെയും തെറ്റുതിരുത്തലിന്റെയും മഹത്തായ സന്ദേശമൊരുക്കുന്ന രണ്ടാമത്തെ കഥ.

അനാഥനായ കലാകാരൻ ശന്തനുവും മെയ്ഫ്ളവറും തമ്മിലുള്ള കടുത്ത പ്രണയവും തുടർന്നുണ്ടാകുന്ന ദാരുണമായ അന്ത്യവും വരച്ചുകാട്ടുന്ന മൂന്നാമത്തെ കഥ.

പുതുമുഖം നവനീത് കൃഷ്ണ നായകനാകുന്ന ചിത്രത്തിൽ രാജശേഖരൻ നായർ, ബിജു കലാവേദി, ബിജുലാൽ പോത്തൻകോട്, പ്രദീപ് രാജ്, എമിൽ, അർച്ചന ദേവി, ആർച്ച എസ് നായർ, നജീന ആലംകോട്, കവിത തുടങ്ങിയവരാണ് അഭിനേതാക്കൾ. ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് കൃഷ്ണ, കിഷോർ ആനാകോട് എന്നിവരും ഛായാഗ്രഹണം മനു ഗോകുലും ബിജുലാൽ പോത്തൻകോടുമാണ്. മേക്കപ്പ് - വിധു ബാബു, ആർട്ട് - അജി ഏഴാം മൈൽ, എഡിറ്റിംഗ് - വി എസ് സജി, ബിനു, പ്രൊഡക്ഷൻ കൺട്രോളർ- അജയ്ഘോഷ് പരവൂർ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

English Summary

Navaneeth Krishna Productions' film "Destiny," produced by Rajani Rajasekharan Nair and directed by Santhosh Masthan and Kishore Anakode, is set to release. The movie features newcomer Navaneeth Krishna and tells three interconnected stories about introspection, reconciliation, and tragic love. Its plot explores themes of self-realization and correcting past mistakes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE, NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY