SignIn
Kerala Kaumudi Online
Thursday, 23 July 2026 5.33 AM IST

എൻ.ടി.ആറിന്റെ ഡ്രാഗണിൽ ദർശന രാജേന്ദ്രൻ ?​

a

ജൂനിയർ എൻ.ടി.ആർ നായകനായി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ഡ്രാഗൺ എന്ന ചിത്രത്തിൽ ദർശന രാജേന്ദ്രൻ അഭിനയിക്കുന്നുവെന്ന് വിവരം. അനുപമ പരമേശ്വരനൊപ്പം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പർദ്ദക്കുശേഷം ദർശന രാജേന്ദ്രൻ അഭിനയിക്കുന്ന തെലുങ്ക് ചിത്രം ആണ് ഡ്രാഗൺ. മലയാള താരം ബിജുമേനോൻ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. രുക്‌മിണി വസന്ത് ആണ് എൻ.ടി.ആറിന്റെ നായിക. അനിൽ കപൂർ, ഖുശ്ബു , ഗുരു സോമസുന്ദരം, രാജീവ് കനകല, ആശുതോഷ് റാണ, അൻഷുമാൻ പുഷ്കർ, സിദ്ധാന്ത് ഗുപ്ത, പ്രഭാസ് ശ്രീനു, ശത്രു, ശിവ, ഭിമൽ ജീത് ഒബറോയ്, എൻതുതുസെലോ പ്രിൻസ് ഗ്രൂട്ട്‌ബൂം, അലക്സാണ്ടർ മിസെവ്, ബെനഡിക്ട് പോൾ ഗാരറ്റ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൈത്രി മൂവി മേക്കേഴ്സ്, എൻടിആർ ആർട്സ് എന്നീ ബാനറിൽ നന്ദമുരി കല്യാൺ റാം, നവീൻ യേർനേനി, വൈ. വി.രവിശങ്കർ, കോസരാജു ഹരികൃഷ്ണ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ടി സീരിസ് അവതരിപ്പിക്കുന്നു . രവി ബസ്റൂർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിന് ഭുവന ഗൗഡയാണ് ഛായാഗ്രഹണം. പീറ്റർ ഹെയ്ൻ, ചേതൻ ഡിസൂസ എന്നിവരാണ് ആക്ഷൻ കൊറിയോഗ്രഫി.അടുത്ത വർഷം ജൂൺ 11ന് അഞ്ചു ഭാഷകളിൽ പുറത്തിറങ്ങും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY