SignIn
Kerala Kaumudi Online
Wednesday, 21 October 2026 1.02 PM IST

ചടുലമായ നൃത്ത ചുവടുകളുമായി യഷ്: സോഷ്യൽ മീഡിയയിൽ തരംഗമായി രാമായണയിലെ 'രാവണ താണ്ഡവ്' ഗാനം

yash
ശിവ‌താണ്ഡവവുമായി യഷ്,​ വീഡിയോ ഗാനത്തിൽ നിന്നുള്ള ചിത്രം

സിനിമാ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'രാമായണ'. 2026 നവംബർ 5 നാണ് ചിത്രത്തിന്റെ ആദ്യ ഭാഗം തീയേറ്ററുകളിൽ എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. 1 മിനിറ്റ് 55 സെക്കൻഡ് ദൈർഘ്യമുള്ള 'രാവണതാണ്ഡവം' എന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്.

ചിത്രത്തിൽ രാവണനായ റോക്കിംഗ് സ്റ്റാർ യഷ് അവതരിപ്പിക്കുന്ന 'ശിവതാണ്ഡവം' സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ്. പരമശിവന്റെ ഭക്തനായ രാവണന്റെ ഭക്തിയും ക്രോധവും ശക്തിയും നിറഞ്ഞ യഷിന്റെ താണ്ഡവനൃത്തം വീഡിയോയിൽ കാണാം. ഡോ. കുമാർ വിശ്വാസ് എഴുതിയ ഗാനത്തിന് എ ആർ അമീനും ഹിരൾ വിരാഡിയയും ചേർന്നാണ് ഈണം നൽകിയിരിക്കുന്നത്.

ഗാനം ആലപിച്ചിരിക്കുന്നത് വിശാൽ ദ‌ദ്‌ലാനിയാണ്. നീണ്ട പത്തുവർഷത്തിന് ശേഷമാണ് യഷിന്റെ ഇത്തരമൊരു ഗംഭീര ഡാൻസ് കാണാൻ സാധിക്കുന്നതെന്നും തീയേറ്ററുകളെ ഒന്നടങ്കം ഭക്തിസാന്ദ്രമാക്കുന്ന ഒന്നായിരിക്കും ഈ രംഗമെന്നും ആരാധകർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രമാണ് 'രാമായണ'. രണ്ട് ഭാഗങ്ങളിലായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആകെ ബഡ്ജറ്റ് ഏകദേശം 4,000 കോടിയിലധികം രൂപയാണെന്നാണ് റിപ്പോർട്ട്.

നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും പ്രമുഖ വിഷ്വൽ ഇഫക്റ്റസ് സ്റ്റുഡിയോയായ ഡിഎൻഇജിയും യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും സംയുക്തമായി നിർമിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് പുറത്തിറങ്ങുന്നത്. ഹോളിവുഡ് ചിത്രങ്ങളോട് കിടപിടിക്കുന്ന തരത്തിലാണ് രാമായണത്തിലെ വിഷ്വലുകൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ രാമനായി രൺബീർ കപൂറും രാവണനായി യഷും ആണ് എത്തുന്നത്. സായ് പല്ലവിയാണ് ചിത്രത്തിൽ സീതയായി എത്തുന്നത്. ഇവരെ കൂടാതെ പ്രമുഖ താരനിരയും ചിത്രത്തിലുണ്ട്.

ഓസ്കാർ ജേതാക്കളായ എആർ റഹ്മാനും ജർമ്മൻ ചലച്ചിത്ര സംഗീതസംവിധായകൻ ഹാൻസ് സിമ്മറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യ ഭാഗം 2026 നവംബറിൽ ദീപാവലി റിലീസായി തിയേറ്ററുകളിലെത്തും. രണ്ടാം ഭാഗം 2027 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം.

English Summary

The latest song, ‘Ravana Tandav,’ from the highly anticipated epic film Ramayana has been released. The 1-minute-55-second video features Yash performing a powerful Shiva Tandav as Ravana, showcasing his devotion, anger and strength. The song is written by Dr. Kumar Vishwas and composed by A.R. Ameen and Hiral Viradia. The film’s first part is scheduled for theatrical release on November 5, 2026.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAMAYANA SONG RAVANA TANDAV, YASH, YASH RAMAYANA MOVIE, YASH TANDAV SONG VIRAL, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY