ബോളിവുഡിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ് സഞ്ജയ് ലീലാ ബൻസാലി സംവിധാനം ചെയ്ത 'ഹം ദിൽ ദേ ചുകേ സനം'. സൽമാൻ ഖാനും ഐശ്വര്യ റായിയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ഇന്നും ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗിനിടെ സംവിധായകൻ സഞ്ജയ് ലീല ബൻസാലി സൽമാൻ ഖാനോട് ദേഷ്യപ്പെട്ട സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സഹതാരം.
ചിത്രത്തിലെ 'ആംഖോൻ കി ഗുസ്താഖിയാൻ' എന്ന ഗാനരംഗം ചിത്രീകരിക്കുന്നതിനിടെ സൽമാൻ ഖാൻ ഐശ്വര്യയുടെ കയ്യിൽ തൊട്ടുവെന്നും ഉടൻ സഞ്ജയ് ലീല ബൻസാലി ദേഷ്യത്തിൽ ബഹളം വച്ചെന്നുമാണ് വെളിപ്പെടുത്തൽ. സിദ്ധാർത്ഥ് കണ്ണന് നൽകിയ അഭിമുഖത്തിൽ ഐശ്വര്യ റായിയുടെ അമ്മയായി വേഷമിട്ട സ്മിത ജയകറാണ് ഇക്കാര്യം പങ്കുവച്ചത്.
"ചിത്രത്തിലെ 'ആംഖോൻ കി ഗുസ്താഖിയാൻ' എന്ന ഗാനരംഗം ചിത്രീകരിക്കുന്ന സമയമായിരുന്നു അത്. വലിയൊരു മേശയ്ക്ക് ചുറ്റുമായി ഞങ്ങളെല്ലാവരും ഇരിക്കുകയായിരുന്നു. സീൻ അനുസരിച്ച് സൽമാൻ മേശയ്ക്ക് ചുറ്റും നടന്ന് ഐശ്വര്യയെ നോക്കി നിൽക്കുക മാത്രമാണ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ പെട്ടെന്ന് സൽമാൻ നടന്നുവന്ന് ഐശ്വര്യയുടെ കയ്യിൽ തൊട്ടു. ഇത് സ്ക്രിപ്റ്റിൽ ഇല്ലായിരുന്നു. ഉടൻ തന്നെ സഞ്ജയ് ലീല ബൻസാലി ദേഷ്യത്തോടെ ബഹളം വച്ചു, സൽമാൻ, നീ എന്തിനാണ് അവളെ തൊട്ടതെന്ന് ചോദിച്ചു. സൽമാൻ അവിടെ വെറുതെ നിൽക്കാനും ഐശ്വര്യ സൽമാനെ നോക്കാനും മാത്രമായിരുന്നു സഞ്ജയ് ആവശ്യപ്പെട്ടിരുന്നത്,"- സ്മിത ജയകർ പറഞ്ഞു.
1999ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് സൽമാൻ ഖാനും ഐശ്വര്യ റായിയും പ്രണയത്തിലാകുന്നത്. പിന്നീട് 2002ൽ ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഇരുവരും വേർപിരിയുകയായിരുന്നു. 2012ൽ സിമി അഗർവാളിന് നൽകിയ അഭിമുഖത്തിൽ സൽമാനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഐശ്വര്യ നൽകിയ മറുപടിയും വലിയ ചർച്ചയായിരുന്നു.
തന്റെ ഭൂതകാലത്തെക്കുറിച്ചുള്ള കാര്യങ്ങൾ പൊതുവേദിയിൽ ചർച്ച ചെയ്യാൻ താല്പര്യമില്ലെന്നും ആ അദ്ധ്യായം അടഞ്ഞതാണെന്നും ഐശ്വര്യ അന്ന് വ്യക്തമാക്കിയിരുന്നു. തന്നോടൊപ്പം തന്റെ കുടുംബവും സ്നേഹിക്കുന്നവരും ഉള്ളതിനാലാണ് സ്വകാര്യത കാത്തുസൂക്ഷിക്കാൻ താൻ ആഗ്രഹിക്കുന്നതെന്നും നടി പ്രതികരിച്ചിരുന്നു. 2007ൽ ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ചു. പ്രണയവിവാഹമായിരുന്നു. ഇരുവർക്കും ആരാധ്യ എന്ന മകളുമുണ്ട്.
Sanjay Leela Bhansali’s Hum Dil De Chuke Sanam, starring Salman Khan and Aishwarya Rai, remains one of Bollywood’s most beloved romantic films. A co-star has now revealed an incident in which the director got angry with Salman Khan during the film’s shooting.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |