SignIn
Kerala Kaumudi Online
Wednesday, 21 October 2026 7.01 AM IST

പരസ്യ പ്രസ്താവന വിലക്കി കെ.പി.സി.സി

congress-office-kerala

കണ്ണൂർ: മാസപ്പടി കേസിലടക്കം കോൺഗ്രസിൽ ഭിന്നസ്വരം ഉയർന്നതോടെ നേതാക്കളുടെ പരസ്യ പ്രതികരണം വിലക്കി കെ.പി.സി.സി. ലംഘിച്ചാൽ ദേശീയ നേതൃത്വത്തെ അറിയിക്കുമെന്ന് കെ.പി.സി.സി അദ്ധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫ്. വിവാദ വിഷയങ്ങളിൽ പാർട്ടി വേദികളിൽ അഭിപ്രായം പറയാം. പരസ്യപ്രതികരണം ഭൂഷണമല്ല, അത് തുടരാൻ അനുവദിക്കില്ല. പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ ആരും നടത്തരുത്. വിവാദമുണ്ടാക്കാനുള്ള അവകാശം ആർക്കുമില്ല. തുടർച്ചയായ പ്രസ്താവനകൾ പരിധി വിട്ടതുകൊണ്ടാണ് പരസ്യമായി നിർദ്ദേശം നൽകേണ്ടി വന്നത്. അടൂർ പ്രകാശിന്റെ ആരോപണങ്ങൾക്ക് മറുപടി പറയാനില്ല. മാസപ്പടി കേസിൽ സർക്കാർ സ്വീകരിച്ചത് ആലോചിച്ചെടുത്ത പ്രായോഗികവും പക്വവുമായ തീരുമാനമാണെന്നും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPCC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY