SignIn
Kerala Kaumudi Online
Monday, 21 September 2026 1.19 PM IST

എഐഎസ്എഫ് ജില്ലാ സെക്രട്ടറിയെ കരുനാഗപ്പള്ളി സ്റ്റേഷനിൽ അഞ്ച് പൊലീസുകാർ ചേർന്ന് മർദിച്ചതായി പരാതി

sarath-lal
ശരത് ലാൽ ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ

പത്തനംതിട്ട: എഐഎസ്‌എഫ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ശരത് ലാലിന് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ മർദനമേറ്റതായി പരാതി. അഞ്ച് പൊലീസുകാർ ചേർന്ന് മർദിച്ചുവെന്നാണ് ആരോപണം. പൊലീസ് സ്റ്റേഷന് മുന്നിലും വെളിച്ചം കുറഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയും മർദിച്ചുവെന്ന് ശരത് ലാൽ പറഞ്ഞു.

അടൂർ മണക്കാല എഞ്ചിനീയറിംഗ് കോളേജിലെ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാർത്ഥിയെ കാണാനാണ് ശരത് ലാൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. മർദനമേറ്റ ശരത് ലാൽ ആശുപത്രിയിൽ ചികിത്സ തേടി. അടൂർ മണക്കാല കോളേജിലെ പ്രതിയെ പിടികൂടാൻ കരുനാഗപ്പള്ളിയിലെത്തിയ അടൂർ പൊലീസിനെ നാട്ടുകാർ ആക്രമിച്ച സംഭവം വലിയ വിവാദമായിരുന്നു.

English Summary

AISF Pathanamthitta district secretary Sharath Lal has alleged that five police officers assaulted him at Karunagappally police station. He had arrived to meet a student arrested in connection with a clash at an engineering college in Adoor Manakkala. Sharath Lal later sought hospital treatment, while the incident has sparked controversy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AISF SHARATH LAL, KARUNAGAPPALLY POLICE STATION, SHARATH LAL ASSAULT, AISF PATHANAMTHITTA, KARUNAGAPPALLY POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA