SignIn
Kerala Kaumudi Online
Wednesday, 29 July 2026 2.55 AM IST

ടിവി കണ്ട് ഉത്പന്നങ്ങൾ പഠിക്കാൻ 'ക്യാൻവാസ്" മലയാളി സ്റ്റാർട്ടപ്പ് അമേരിക്കയിൽ ഹിറ്റ്

a

തിരുവനന്തപുരം: ടിവിയിലൂടെ ഉത്പന്നങ്ങളെക്കുറിച്ച് പഠിക്കാവുന്ന മലയാളി സ്റ്റാർട്ടപ്പ് അമേരിക്കയിൽ ഹിറ്റാകുന്നു. മലയാളി സംരംഭകനായ വിഗ്നേഷ് രാമസ്വാമിയാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള ക്യാൻവാസ് സ്‌പേസിന്റെ സി.ഇ.ഒ. ഇന്ററാക്ടീവ് സ്ട്രീമിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് ക്യാൻവാസ് സ്‌പേസിന്റെ പ്രവർത്തനം. ടിവി സ്ക്രീനിൽ നിന്നുതന്നെ ഓഫറുകൾ പരിശോധിച്ച് രജിസ്റ്റർ ചെയ്യാനും ഉത്പന്നങ്ങൾ വാങ്ങാനും വോട്ടെടുപ്പുകളിൽ പങ്കെടുക്കാനും ഇതിലൂടെ കഴിയും.

ടിവി കമ്പനികളും സ്ട്രീമിംഗ് കമ്പനികളുമായി ചേർന്ന് റിമോട്ടിലൂടെയാണ് ക്യാൻവാസ് സ്‌പേസിന്റെ പ്രവർത്തനം. ഇതിനായി ടിവിയിൽ കോഡിംഗ് സെറ്റ് ചെയ്യും. ടി.വിയിലോ ഒ.ടി.ടി പ്ലാറ്റ്ഫോമിലോ പരിപാടികൾക്കിടയിൽ പരസ്യം വരുമ്പോൾ ഇന്ററാക്ടീവ് സെഷനിലേക്ക് പോകും. തുടർന്ന് ഇഷ്ടാനുസരണം റിമോട്ട് ഉപയോഗിച്ച് ആവശ്യമുള്ള സാധനങ്ങൾ തിരഞ്ഞെടുക്കാം.

പ്രത്യേക ആപ്പോ പുതിയ അക്കൗണ്ടോ ഇല്ലാതെ നിലവിലുള്ള സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിലൂടെ സൗകര്യം ഉപയോഗിക്കാം. സാംസങ്, എൽ.ജി, ആൻഡ്രോയ്ഡ് ടിവി, ആപ്പിൾ ടിവി, മൊബൈൽ, വെബ് തുടങ്ങിയവിൽ ഈ സാങ്കേതികവിദ്യ ഉപോഗിക്കുന്നുണ്ട്. ക്രിക്കറ്റ് മത്സരം കാണുന്നതിനിടെ ജേഴ്സി വാങ്ങുക, വോട്ടെടുപ്പിൽ പങ്കെടുക്കുക, അടുത്ത മത്സരത്തിനുള്ള അറിയിപ്പുകൾക്ക് രജിസ്റ്റർ ചെയ്യുക, പ്രത്യേക വീഡിയോകളും അനുബന്ധ വിവരങ്ങളും ലഭ്യമാക്കുക തുടങ്ങിയ സൗകര്യങ്ങളും ലഭ്യമാകും. ഈ സാങ്കേതികവിദ്യയ്ക്ക് അമേരിക്കയിൽ ഏഴ് പേറ്റന്റുകൾ ഫയൽ ചെയ്‌തിട്ടുണ്ട്. തിരുവനന്തപുരം ശ്രീവാരാഹം ശ്രീവത്സം വീട്ടിൽ എസ്.രാമസ്വാമിയുടെയും ഗോമതി (റാണി) രാമസ്വാമിയുടെയും മകനാണ് വിഗ്നേഷ് രാമസ്വാമി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CANVAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA