SignIn
Kerala Kaumudi Online
Sunday, 20 September 2026 7.57 PM IST

വട്ടവടയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു; പിന്നാലെ വൈദ്യുതാഘാതമേറ്റ് രണ്ടുപേർ മരിച്ചു, ഒരാൾ ചികിത്സയിൽ

READ ENGLISH VERSION
vattavada-landslide
മണ്ണിടിച്ചിലിൽപ്പെട്ടവരെ രക്ഷപ്പെടുത്തുന്ന നാട്ടുകാർ

വട്ടവട: ഇടുക്കി വട്ടവട കൊട്ടക്കമ്പൂരിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടുപേർ മരിച്ചു. കൊട്ടക്കമ്പൂർ സ്വദേശി ബാലകൃഷ്‌ണനും സഹോദരി ചിന്നുവുമാണ് മരിച്ചത്. കനത്ത മഴയിൽ തൊഴിലാളികൾ താമസിക്കുന്ന വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

തുടർന്ന് ഇവിടുത്തെ വൈദ്യുതി കണക്ഷനിൽ നിന്ന് ഷോക്കേറ്റാണ് ഇരുവരും മരിച്ചത്. ബാലചന്ദ്രന്റെ ഭാര്യ മാരിയമ്മയ്‌ക്കും ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നാട്ടുകാരും ഫയർഫോഴ്‌സും പൊലീസും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. നേരത്തേ തന്നെ പ്രദേശത്ത് മഴ മുന്നറിയിപ്പുണ്ടായിരുന്നു. യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇടുക്കിയിൽ ഇപ്പോഴും ശക്തമായ മഴ പെയ്യുന്നുണ്ട്.

അതേസമയം, ഇടുക്കിയലും കോട്ടയത്തും കനത്ത മഴ തുടരുകയാണ്. അതിനാൽ ഈ ജില്ലകളിൽ മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.

English Summary

Two people, Balakrishnan and his sister Chinnu, died in a landslide in Kottakkamboor, Vattavada, Idukki. They were electrocuted after mud collapsed onto their house during heavy rain, for which a Yellow alert was issued. Balakrishnan's wife suffered severe injuries. Locals, fire force, and police conducted rescue operations.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VATTAVADA LANDSLIDE, TWO DEATH, ELECTROCUTED, IDUKKI LANDSLIDE, IDUKKI RAIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA