SignIn
Kerala Kaumudi Online
Friday, 10 July 2026 11.24 AM IST

സ്വാതന്ത്ര്യ ദിനത്തിൽ എസ്.ഐമാർ വീണ്ടും എസ്.എച്ച്.ഒമാരാവും

f

തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനം മുതൽ സ്റ്രേഷനുകളിലെ എസ്.എച്ച്.ഒമാരായി സബ് ഇൻസ്പെക്ടർമാർ തിരിച്ചെത്തും. 63 വലിയ പൊലീസ് സ്റ്രേഷനുകളിൽ മാത്രം ഇൻസ്പെക്ടർമാർ എസ്.എച്ച്.ഒ സംവിധാനം തുടരും. മുൻപുണ്ടായിരുന്ന സർക്കിൾ സംവിധാനം തിരികെ കൊണ്ടുവരും. മൂന്ന് സ്റ്റേഷനുകൾക്ക് സി.ഐയുടെ മേൽനോട്ടം ഉറപ്പാക്കും. എസ്.ഐമാർ വരെയുള്ളവരുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല 10ന് നടത്തുന്ന വീഡിയോ കോൺഫറൻസിൽ ഇക്കാര്യം പ്രഖ്യാപിക്കും. എസ്.എച്ച്.ഒ സംവിധാനം കൈമാറ്റത്തിന് മുന്നോടിയായി പൊലീസിൽ അഴിച്ചുപണി വരും. നിലവിലുള്ള ഇൻസ്പെക്ടർമാരെ പൊലീസിലെ മറ്റ് മേഖലകളിലേക്ക് മാറ്റും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA