SignIn
Kerala Kaumudi Online
Thursday, 22 October 2026 2.39 PM IST

കോട്ടയത്തെ യുവതികളുടെ അപകടമരണം; റോഡിൽ മാർഗതടസം സൃഷ്ടിച്ച് നിന്നവർക്കെതിരെ അന്വേഷണം

ashley
ആഷ്‌ലി, കൃപ മെറിൻ

കോട്ടയം: സ്വകാര്യ ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രികരായ രണ്ട് യുവതികൾ മരിച്ച സംഭവത്തിൽ അന്വേഷണമാരംഭിച്ച് പൊലീസ്. മീനടം വട്ടക്കാവുങ്കൽ വി.ഡി തോമസിന്റെ മകൾ ആഷ്‌ലി ആൻ തോമസ് (25), പാമ്പാടി കടവുംഭാഗം ഫാ.കുര്യാക്കോസ് കശ്ശീശയുടെ മകൾ കൃപ മെറിൻ കുര്യൻ (24) എന്നിവരാണ് മരിച്ചത്. പാമ്പാടി പതിമൂന്നാം മൈലിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു അപകടം. അപകടത്തിന് കാരണമായി റോഡിൽ മാർഗതടസം സൃഷ്ടിച്ച് നിന്നവരെക്കുറിച്ച് അന്വേഷിക്കുമെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ എം സാബു മാത്യു പറഞ്ഞു.

ഒരാൾ സ്‌കൂട്ടറിൽ ഇരിക്കുന്നതും മറ്റൊരാൾ റോഡിൽ ഇയാളോട് സംസാരിച്ച് നിൽക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്‌കൂട്ടറിൽ ഇരിക്കുന്നയാൾ സ്‌ത്രീയാണെന്ന സംശയമുണ്ട്.

കാനത്തുള്ള സുഹൃത്തിനെ കാണാൻ സ്‌കൂട്ടറിൽ പോകുകയായിരുന്നു ആഷ്‌ലിയും മെറിനും. ഇവർക്ക് മുന്നിൽ പോയ കാർ റോഡരികിൽ നിറുത്തിയിരുന്ന സ്‌കൂട്ടറിലും സമീപത്തു നിന്നവരെയും ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ പിന്നിലെത്തിയ സ്‌കൂട്ടർ കാറിൽ തട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. എതിർദിശയിൽ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിനടിയിലേക്കാണ് മറിഞ്ഞത്. ഇരുവരും തത്ക്ഷണം മരിക്കുകയായിരുന്നു.

എ സി സി എ പഠനം പൂർത്തിയാക്കിയതാണ് ആഷ്‌ലി. എം എസ് ഡബ്ല്യു പൂർത്തിയാക്കിയ ശേഷം ഓസ്ട്രലിയയിലായിരുന്ന കൃപയും സഹോദരൻ കിരണും അവധിയ്ക്ക് ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് നാട്ടിലെത്തിയത്.

English Summary

Two young women, Ashley Ann Thomas (25) and Kripa Merin Kurian (24), died after their scooter collided with a car and fell under a private bus at Pampaady’s 13th Mile in Kottayam. Police have launched an investigation, including examining whether people standing near a parked motorcycle obstructed the road. CCTV footage has been collected as part of the probe.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM BUS ACCIDENT, PAMPADY ACCIDENT NEWS, ASHLEY ANN THOMAS KRIPA MERIN KURIAN, KOTTAYAM ACCIDENT MALAYALAM, PAMPADY BUS ACCIDENT TWO WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA