SignIn
Kerala Kaumudi Online
Wednesday, 21 October 2026 11.24 AM IST

മിനി  കൂപ്പർ  അപകടം: പ്രതി സുഹൈലിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം

READ ENGLISH VERSION
accident
സുഹൈൽ സജീവ്, അപകടത്തിൽപ്പെട്ട കാർ

കൊച്ചി: നെടുമ്പാശേരി മിനി കൂപ്പർ അപകടത്തിൽ പ്രതി സുഹൈൽ സജീവിന്റെ കൂടുതൽ ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണ സംഘം. സുഹൈൽ മിനി കൂപ്പർ ഓടിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ഇക്കൂട്ടത്തിലുണ്ടെന്നാണ് അറിയുന്നത്. കേസിൽ ദൃക്‌സാക്ഷി മൊഴികളും സിസിടിവി ദൃശ്യങ്ങളും നിർണായകമാണ്. ഈ സാഹചര്യത്തിലാണ് കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കുന്നത്.അതിനിടെ, അപകടത്തിൽ കാെല്ലപ്പെട്ടവരുടെ വീടുകളിൽ എത്തി പ്രത്യേക അന്വേഷണസംഘം ഇന്നുമുതൽ മൊഴിയെടുക്കും. ഇന്ന് വയനാട്ടിലെ ദേവികയുടെ വീട്ടിലെത്തുന്ന സംഘം പിന്നാലെ സുള്യയിലും പാലക്കാട്ടും പോകും.

കഴിഞ്ഞദിവസം സുഹൈലുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അപകടം ഉണ്ടായ എയർപോർട്ട് റോഡിലും മദ്യപിച്ച ബാറുകളിലുമാണ് പ്രതിയെ എത്തിച്ചത്. ആദ്യം അപകടമുണ്ടായ എയർപാേർട്ട് റോഡിലേക്കാണ് കൊണ്ടുപോയത്. ഇയാളെ വാഹനത്തിൽ നിന്ന് ഇറക്കിയില്ല. അപടമുണ്ടായ സ്ഥലവും പിന്നീട് കാർ നിറുത്തിയ സ്ഥലവും സുഹൈൽ അന്വേഷണസംഘത്തിന് ചൂണ്ടിക്കാണിച്ചുകൊടുക്കുകയായിരുന്നു. ക്രമസമാധാനപ്രശ്നം ഉണ്ടാകുമെന്ന ഭയത്താലാണ് ഇയാളെ പുറത്തിറക്കാത്തത്. അപകടത്തിന് പിന്നാലെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ സുഹൈലിനുനേരെ ആക്രമണശ്രമമുണ്ടായിരുന്നു.

മദ്യപിച്ചുതന്നെയാണ് സുഹൈൽ വാഹമോടിച്ചതെന്ന് രക്തപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. ഇയാൾ മറ്റ് ലഹരികൾ ഉപയോഗിച്ചിരുന്നോ എന്ന് കണ്ടെത്താനുള്ള പരിശോധനയുടെ ഫലം വന്നോ എന്ന് വ്യക്തമല്ല. രക്തത്തിലും മൂത്രത്തിലും അനുവദനീയമായ അളവിനെക്കാളധികം മദ്യം ഉളളതായാണ് പരിശോധനയിൽ വ്യക്തമായത്. ഒന്നാം പ്രതി സുഹൈലും രണ്ടാം പ്രതി നിനവും സംഭവം നടന്ന ദിവസം ഉച്ചമുതൽ തന്നെ മദ്യപിക്കാൻ ആരംഭിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

English Summary

Nedumbassery Mini Cooper accident investigators are collecting more visuals, including Suhail Sajeev driving the car. A special team begins recording statements from victims' families today. Police previously conducted evidence collection with Suhail. Blood tests confirmed Suhail drove under the influence, exceeding permissible alcohol limits. Both accused reportedly started drinking from noon on the incident day.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MINI COOPER ACCIDENT SUHAIL, SUHAIL ACCIDENT CASE, MINI COOPER ACCIDENT INVESTIGATION, മിനി കൂപ്പർ അപകടം, SUHAIL LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY