SignIn
Kerala Kaumudi Online
Friday, 10 July 2026 11.23 AM IST

റെയിൽവേയിൽ ഇനി 'ഒൺ ദ സ്‌പോട്ട്" പിഴ, പണമടയ്ക്കാൻ കോടതി കയറണ്ട

READ ENGLISH VERSION

kkk

കൊച്ചി: പെറ്റിക്കേസുകളിൽ റെയിൽവേ സംരക്ഷണ സേന (ആർ.പി.എഫ്) നേരിട്ട് ഈടാക്കിത്തുടങ്ങി. ജൂൺ 20 മുതലാണ് പിഴ ഈടാക്കിത്തുടങ്ങിയത്. വിസമ്മതിച്ചാലേ കേസെടുത്ത് കോടതിയിൽ ഹാജരാക്കൂ. കേന്ദ്രസർക്കാരിന്റെ ജൻവിശ്വാസ് ഭേദഗതിയെ തുടർന്നാണിത്.

അസി. സബ് ഇൻസ്‌പെക്ടർ മുതൽ മുകളിലേക്കുള്ള ആർ.പി.എഫ് ഉദ്യോഗസ്ഥർക്ക് പിഴ ഈടാക്കാം. നേരത്തെ പുകവലിക്കും റെയിൽവേ സ്റ്റേഷൻ വൃത്തിഹീനമാക്കലിനും മാത്രമാണ് നേരിട്ട് പിഴയിട്ടിരുന്നത്. മറ്റുള്ളവയിൽ കുറ്റാരോപിതൻ റെയിൽവേ മജിസ്ട്രേറ്റ് കോടതികളിൽ പിഴ ഒടുക്കിയിരുന്നത്.

ആദ്യ 10 ദിവസത്തിനകം പാലക്കാട് ഡിവിഷനിൽ 3.13 ലക്ഷം രൂപയും തിരുവനന്തപുരം ഡിവിഷനിൽ 7.04 ലക്ഷം രൂപയും ഈടാക്കി. നേരത്തേ റെയിൽവേ കോടതികളിൽ ഒടുക്കുന്ന പിഴയുടെ 30 ശതമാനം സംസ്ഥാന സർക്കാരിനും 50 ശതമാനം റെയിൽവേക്കുമാണ് ലഭിച്ചിരുന്നത്. ആർ.പി.എഫ് പിഴ ചുമത്തി തുടങ്ങിയതോടെ തുക പൂർണമായി റെയിൽവേക്ക് ലഭിക്കും.

 ക്യു ആർ കോ‌‌ഡ് ഉടൻ

പിഴത്തുക ആർ.പി.എഫ് ഉദ്യോഗസ്ഥർ പണമായിട്ടാണ് സ്വീകരിക്കുന്നത്. വ്യക്തിഗത യു.പി.ഐ അക്കൗണ്ടുകളിൽ തുക വാങ്ങരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശമുണ്ട്. മൂന്നു മാസത്തിനകം പിഴത്തുക അടയ്‌ക്കാൻ യാത്രക്കാർക്കായി ക്യു.ആർ കോ‌ഡ് തയ്യാറാകും.

കുറ്റകൃത്യം, പിഴ (രൂപ)

 അനധികൃത പാർക്കിംഗ്-500

 പുകവലി-2000

 അതിക്രമിച്ച് കടക്കൽ-500

 സ്ത്രീകളുടെ കോച്ചിലും വിശ്രമസ്ഥലത്തും പ്രവേശിക്കൽ-2500

 അനധികൃത കച്ചവടം, ഭിക്ഷാടനം-2000

 റിസർവ് കോച്ചുകളിലും എയർകണ്ടീഷൻ കോച്ചുകളിലും ഓർഡിനറി ടിക്കറ്റുമായി യാത്ര / ഭിന്നശേഷിക്കാർക്കുള്ള കോച്ചിലെ യാത്ര-2000

 സ്റ്റേഷനുകളിലും പരിസരത്തും അനധികൃമായി നോട്ടീസും ബോ‌‌‌ർഡുകൾ സ്ഥാപിക്കൽ-2000

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RAILWAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA