
തിരുവനന്തപുരം: തീരസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യൻ നാവികസേനയും സംസ്ഥാന സർക്കാരും സംയുക്ത തീരസുരക്ഷാ അവലോകന യോഗം ചേർന്നു. ദക്ഷിണ നാവിക കമാൻഡിന്റെ ഫ്ലാഗ് ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫും കോസ്റ്റൽ ഡിഫൻസ് (സൗത്ത്) കമാൻഡർ-ഇൻ-ചീഫുമായ വൈസ് അഡ്മിറൽ സമീർ സക്സേനയും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
തീരസുരക്ഷാ രംഗത്ത് കൈവരിച്ച പുരോഗതി യോഗം വിലയിരുത്തി. സമുദ്രസുരക്ഷയുമായി ബന്ധപ്പെട്ട പുതിയ വെല്ലുവിളികൾ നേരിടുന്നതിന് ആധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തും. സ്വദേശീയ സാങ്കേതികവിദ്യകളും വിവിധ ഏജൻസികളുടെ സംയുക്ത പ്രവർത്തനവും ഉപയോഗപ്പെടുത്തി തീരസുരക്ഷ കൂടുതൽ കാര്യക്ഷമമാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്തു.
സംസ്ഥാനത്തിന്റെ തീരസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം, വിവര കൈമാറ്റം, സർക്കാർ തലത്തിലുള്ള സംയുക്ത പ്രവർത്തനം എന്നിവ കൂടുതൽ ശക്തമാക്കുമെന്ന് വൈസ് അഡ്മിറൽ സമീർ സക്സേനയും ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയും വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |