തിരുവനന്തപുരം: സമസ്ത മുഖപത്രമായ 'സുപ്രഭാതം' എഡിറ്റോറിയലിൽ മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനം. സമസ്ത കേരള ജമാഅത്ത് ഉലമ നേതാവ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ പരാമർശത്തിനെതിരെ മുഖ്യമന്ത്രി നടത്തിയ വിമർശനത്തോടുള്ള കടുത്ത വിയോജിപ്പും മുഖപത്രത്തിൽ പ്രകടിപ്പിച്ചു. 'മര്യാദയ്ക്ക് സംസാരിക്കണം' എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് വിമർശനം.
മുസ്‌ലിം പിന്തുണയുള്ള മുഖ്യമന്ത്രിയെന്ന പ്രതിച്ഛായ മാറ്റിയെടുക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളുടെ ഭാഗമാണ് കാന്തപുരത്തിനെതിരെയുള്ള പ്രസ്താവനയെന്നും ലേഖനം കുറ്റപ്പെടുത്തുന്നുണ്ട്. കാന്തപുരത്തിനെതിരെയുള്ള മുഖ്യമന്ത്രിയുടെ നിലപാട് 'കുരുടൻ ആനയെ തൊട്ടതുപോലെ' മാത്രമാണെന്നും ശബരിമല യുവതീപ്രവേശനത്തെ ശക്തമായി എതിർത്ത രാഷ്ട്രീയ നേതാവാണ് സതീശനെന്നും എഡിറ്റോറിയൽ വ്യക്തമാക്കുന്നു.
പൊതുയിടങ്ങളിൽ സ്ത്രീകൾ വരുന്നത് സംബന്ധിച്ച കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. 19ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് അദ്ദേഹം 21ാം നൂറ്റാണ്ടിൽ പറയുന്നത്. സർക്കാരിനും പാർട്ടിക്കും പ്രസ്താവനയോട് ഒരുതരത്തിലും യോജിപ്പില്ല. സ്ത്രീകൾ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണ് എന്ന നിലപാടാണ് സർക്കാരിനുള്ളത്.
ഇസ്ലാമിക ചരിത്രവും അതാണ് പറയുന്നത്. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ വലിയ ബിസിനസുകാരിയായിരുന്നു. മറ്റൊരു ഭാര്യയായ ആയിഷ 'ജമൽ' യുദ്ധത്തിൽ പങ്കെടുത്ത സർവ സൈന്യാധിപയായിരുന്നു. ഇസ്ലാമിക ചരിത്രത്തിൽ പറയുന്ന ബിൽക്കീസ് രാജ്ഞിയായിരുന്നു. ഖലീഫ ഉമറിന്റെ രാജസദസ്സിൽ മഹ്ർ (സ്ത്രീകൾക്ക് നൽകേണ്ട വിവാഹമൂല്യം) കുറയ്ക്കാൻ തീരുമാനമെടുത്തപ്പോൾ ചോദ്യം ചെയ്തത് സ്ത്രീയായിരുന്നുവെന്നാണ് ചരിത്രം. നീതിമാനായ ഖലീഫ ഉമർ അത് അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജസദസ്സിൽ പോലും സ്ത്രീകൾ ഉണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാന്തപുരത്തിന്റെ പരാമർശത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സമസ്ത നേതാക്കൾ ക്ലിഫ് ഹൗസിലെത്തിയത്. കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം. പിന്നാലെ പ്രസ്താവനയെ വിമർശിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി ചെയ്തതും ചർച്ചയായിരുന്നു.
The Samastha-affiliated newspaper Suprabhatam has strongly criticized Kerala Chief Minister V.D. Satheesan over his remarks against Kanthapuram A.P. Aboobacker Musliyar. In an editorial titled “Speak with Decency,” the newspaper expressed strong disagreement with the Chief Minister’s stance, alleging that his remarks are part of a deliberate attempt to change his image as a leader supported by Muslims.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |