SignIn
Kerala Kaumudi Online
Monday, 13 July 2026 12.56 PM IST

നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന കേസ്: തൊപ്പിയുടെ ചാനലിന് പൂട്ടിട്ട് യൂട്യൂബ്

READ ENGLISH VERSION

thoppi
തൊപ്പി ( നിഹാദ്)​

കൊച്ചി: സോഷ്യൽ മീഡിയയിലൂടെ നഗ്നദൃശ്യങ്ങൾ പങ്കുവച്ച കേസിൽ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ ചാനൽ നീക്കംചെയ്ത് യൂട്യൂബ്. പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

സോഷ്യൽ മീഡിയയിൽ അശ്ലീല ദൃശ്യങ്ങൾ പങ്കുവച്ച സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ആലുവ റൂറൽ സൈബർ പൊലീസിലാണ് ഐടി നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തിയത്. ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ പരാതികളിലും തൊപ്പിക്കെതിരെ അന്വേഷണം നടന്നിരുന്നു. കേസില്‍ തൊപ്പിയുടെ മുൻകൂർ ജാമ്യത്തെ എതിർത്ത് എറണാകുളം റൂറൽ പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഗൗരവ സ്വഭാവമുള്ള കുറ്റമാണെന്നും ജാമ്യം അനുവദിക്കരുതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

സുഹൃത്തുക്കളുമായുണ്ടായ തർക്കത്തെ തുടർന്നാണ് യൂട്യൂബ് ലൈവിലൂടെ തൊപ്പി നഗ്നദൃശ്യങ്ങൾ ബ്ലറർ ചെയ്ത് പുറത്തുവിട്ടത്. ലക്ഷക്കണക്കിന് ആളുകളാണ് വീഡിയോ കണ്ടത്. ഈ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും ചർച്ചയാവുകും ചെയ്തതിന് പിന്നാലെ സുഹൃത്തുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

English Summary

YouTube has blocked the channel of content creator Thoppi following a case alleging the circulation of obscene videos. The action comes amid ongoing legal proceedings related to the allegations, with further developments expected as the investigation continues.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOPPI YOUTUB CHANNEL, THOPPI CASE, POLICE, OBSCENE CONTENT CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA