
തിരുവനന്തപുരം: സംസ്ഥാനത്ത് വർദ്ധിച്ചു വരുന്ന മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ ത്രിതല തന്ത്രത്തിന് രൂപം നൽകി വനം വകുപ്പ്. കണ്ടെയ്ൻമെന്റ്, മിറ്റിഗേഷൻ, കോമ്പൻസേഷൻ എന്നിവയാണിവ. നിലവിലുള്ള സംവിധാനങ്ങൾക്ക് പുറമേയാണ് ഇതും നടപ്പാക്കുക. വൈകാതെ തുടങ്ങാനാണ് നീക്കം.
കാടിനുള്ളിൽ ഭക്ഷ്യ-ജലലഭ്യത ഉറപ്പാക്കിയും അതിർത്തികളിൽ പ്രതിരോധ നിർമ്മിതികൾ സ്ഥാപിച്ചും സ്വാഭാവിക സഞ്ചാരപഥങ്ങൾ പുനഃസ്ഥാപിച്ചും വന്യമൃഗങ്ങളെ വനാതിർത്തിക്കുള്ളിൽ നിലനിറുത്തുന്നതാണ് കണ്ടെയ്ൻമെന്റ്.
വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ പ്രവേശിച്ചാൽ കൃത്യമായ മുന്നറിയിപ്പ് നൽകുന്നതിനൊപ്പം ഫാസ്റ്റ് റെസ്‌പോൺസ് സംവിധാനത്തിലൂടെ കാട്ടിലേക്ക് മടക്കി അയയ്ക്കുന്നതാണ് മിറ്റിഗേഷൻ. ഇവ രണ്ടും ഭേദിച്ച് വരുന്ന വന്യമൃഗങ്ങൾ കാരണമുണ്ടാകുന്ന നഷ്ടങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം വേഗത്തിൽ നൽകുന്ന പദ്ധതിയാണ് മൂന്നാമത്തേത്.
റിയൽ ടൈം
മുന്നറിയിപ്പ്
നാട്ടിലിറങ്ങുന്ന വന്യജീവികളുടെ സാന്നിദ്ധ്യം മുൻകൂട്ടി മനസിലാക്കാൻ എ.ഐ അധിഷ്ഠിത റിയൽ ടൈം മുന്നറിയിപ്പ്, ഡ്രോൺ സ്‌ക്വാഡുകളുടെ രൂപീകരണം എന്നിവയും ലക്ഷ്യമിടുന്നു
25 ആർ.ആർ.ടികൾ കൂടി രൂപീകരിച്ച് ദ്രുതകർമ്മ സേനയെ ശാക്തീകരിക്കാനും പദ്ധതിയുണ്ട്. സർക്കാർ തയ്യാറാക്കിയ 'വിഷൻ 2031' പ്രകാരമുള്ളവയാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |