
തിരുവനന്തപുരം: ദക്ഷിണ ഭാരത ഹിന്ദി പ്രചാർസഭയുടെ എൻ.സി.ടി.ഇ അംഗീകാരമുള്ള രണ്ട് വർഷത്തെ അദ്ധ്യാപക പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എറണാകുളം ചോറ്റാനിക്കര അമ്പാടിമലയിലെ ബി.എഡ് കോളജിലേക്കും കാസർഗോഡ് നീലേശ്വരം പൂതുക്കൈ ബി.എഡ് കോളജിലേക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ഇംഗ്ളീഷ്, സോഷ്യൽ സയൻസ്, ബയോളജി എന്നീ വിഷയങ്ങൾക്കാണ് പ്രവേശനം. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദത്തിനോ ബിരുദാനന്തര ബിരുദത്തിനോ ഹിന്ദി ഉപവിഷയമായി പഠിച്ച് 50 ശതമാനത്തിൽ കുറയാത്ത മാർക്ക് നേടി വിജയിച്ചവർക്കോ(എസ്.ടി, എസ്.സി. ഒ.ബി.സി വിഭാഗത്തിന് 45) രാഷ്ട്രഭാഷാ പ്രവീൺ പരീക്ഷയോ മറ്റ് തത്തുല്യ പരീക്ഷ വിജയിച്ചവർക്കോ അപേക്ഷിക്കാം. ഓഗസ്റ്റ് 14വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |