SignIn
Kerala Kaumudi Online
Thursday, 23 July 2026 2.31 AM IST

ഗേറ്റ് പരീക്ഷ: രജിസ്ട്രേഷൻ ആഗസ്റ്റ് 14ന്

aa

കൊച്ചി: ഐ.ഐ.ടി, ഐ.ഐ.എസ്‌സി, എൻ.ഐ.ടി തുടങ്ങിയ രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റേഴ്സ്/ ഡോക്ടറൽ പ്രോഗ്രാം പ്രവേശനത്തിനായുള്ള ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ആഗസ്റ്റ് 14 മുതൽ സെപ്തംബർ 21 വരെ അപേക്ഷിക്കാം. 2027 ഫെബ്രുവരി 6,7,13,14,20,21 തീയതികളിലുള്ള പരീക്ഷയ്ക്ക് ഉയർന്ന പ്രായ പരിധിയില്ല. ഐ.ഐ.ടി മദ്രാസിനാണ് ഇത്തവണത്തെ പരീക്ഷാ ചുമതല. കേരളത്തിൽ സർക്കാർ എൻജിനിയറിംഗ് കോളേജുകളിലുൾപ്പെടെ എം.ടെക് പ്രവേശനം ഗേറ്റ് സ്കോർ മുൻഗണനാ അടിസ്ഥാനത്തിലാണ്. കൂടാതെ രാജ്യത്തെ പ്രധാന 29 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ തൊഴിൽ നിയമനങ്ങളും നടത്താറുണ്ട്. വെബ്സൈറ്റ്: https://gate2027.iitm.ac.in.

യോഗ്യത

എൻജിനിയറിംഗ്, സയൻസ്, ആർക്കിടെക്ചർ, കൊമേഴ്സ്, ആർട്സ്, ഹ്യുമാനിറ്റീസ് എന്നിവയിൽ ബിരുദം. അല്ലെങ്കിൽ എം.ബി.ബി.എസ്, ബി.ഡി.എസ്, വെറ്ററിനറി, ബി.എസ്‌സി അഗ്രിക്കൾച്ചർ/ ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി ബിരുദം. മുകളിൽ പറഞ്ഞ പ്രോഗ്രാമുകളിൽ മൂന്നാം വർഷമോ അതിനു മുകളിലോ പഠിക്കുന്നവർക്കും രജിസ്റ്റർ ചെയ്യാം. ഫലം വന്ന് മൂന്ന് വർഷം വരെ ഗേറ്റ് സ്കോറിന് കാലവധിയുണ്ട്.

പേപ്പറുകൾ

30 വിഷയങ്ങളിലാണ് പരീക്ഷ. റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ ഇത്തവണ പുതിയ പേപ്പറായി ഉൾപ്പെടുത്തിയിട്ടുണ്ട്. മെക്കാനിക്കൽ, ഇലക്ട്രിക്കൽ വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങളാണ് പരീക്ഷയ്ക്ക് ഉണ്ടാകുക. മുമ്പ് പ്രത്യേകമായി നടത്തിയിരുന്ന ടെക്സ്റ്റൈൽ എൻജിനിയറിംഗ് ആൻഡ് ഫൈബർ സയൻസ് ഇനി മുതൽ എൻജിനിയറിംഗ് സയൻസ് (XE) പേപ്പറിന്റെ ഭാഗമായിരിക്കും. രണ്ട് വിഷയങ്ങളിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നവർ ഒരെണ്ണം പ്രൈമറി ആയും അടുത്തത് സെക്കൻഡറിയായും തിരഞ്ഞെടുക്കണം. പ്രൈമറി വിഷയവുമായി ബന്ധപ്പെട്ട പേപ്പറേ സെക്കൻഡറിയായി തിരഞ്ഞെടുക്കാനാകു.

പരീക്ഷ

മൂന്ന് മണിക്കൂറാണ് പരീക്ഷ. ആകെ 100 മാർക്കിന്റെ പരീക്ഷയിൽ തിരഞ്ഞെടുത്ത വിഷയത്തിൽനിന്ന് 55 ചോദ്യങ്ങളും ജനറൽ ആപ്റ്റിറ്റ്യൂഡിൽനിന്ന് 10 ചോദ്യങ്ങളുമുണ്ടാകും. ഒരു വിഷയം എഴുതുന്നതിന് 2000 രൂപയാണ് ജനറൽ വിഭാഗത്തിന് അപേക്ഷാ ഫീസ്. സംവരണ വിഭാഗക്കാർക്ക് ഫീസിൽ ഇളവുണ്ട്. സെപ്തംബർ 21 മുതൽ 30 വരെ 500 രൂപ അധികം അടച്ചും രജിസ്ട്രേഷൻ നടത്താം. കേരളത്തിൽ 21 സ്ഥലങ്ങളിലാണ് പരീക്ഷാ കേന്ദ്രങ്ങളുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GATE EAXM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA