
കൊച്ചി: ബി.ഇ/ ബി.ടെക് പഠിക്കുന്ന 300 പേർക്ക് കാനഡയിൽ സ്റ്റൈപന്റോടെ മിഡാക്സ് ഗ്ലോബാലിങ്ക് റിസർച്ച് ഇന്റേൺഷിപ്പിന് (ജി.ആർ.ഐ) അവസരം. എ.ഐ.സി.ടി.ഇ, അംഗീകൃത കോളേജുകളിൽ യു.ജി അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് മാസ്റ്രേഴ്സ് ഫുൾടൈം പ്രോഗ്രാം ചെയ്യുന്നവർക്ക് അപേക്ഷിക്കാം. പ്രോഗ്രാം രണ്ടാം വർഷം ചെയ്യ്തുകൊണ്ടിരിക്കുന്നവർക്കും നിലവിൽ രണ്ടാം വർഷത്തേക്ക് എൻറോൾ ചെയ്തവർക്കുമാണ് അവസരം.യോഗ്യതാ പരീക്ഷയ്ക്ക് കുറഞ്ഞത് 70 % ഗ്രേഡുണ്ടാവണം. ഇംഗ്ലീഷ്/ ഫ്രഞ്ച് ഭാഷാ പരിജ്ഞാനമുള്ള 18 വയസ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. 2027 മേയ് മുതൽ ഒക്ടോബർ വരെയുള്ള മാസങ്ങളിൽ (12 ആഴ്ച) കനേഡിയൻ സർവകലാശാല/വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നുള്ള ഫാക്കൽറ്റി അംഗങ്ങളുടെ കീഴിലാണ് പരിശീലനമുണ്ടാവുക. GRI 2027 പോർട്ടൽ വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. അക്കാഡമിക് നേട്ടങ്ങൾ, കരിയർ ലക്ഷ്യം തുടങ്ങിയവ ഉൾപ്പെട്ട വിശദമായ ബയോഡേറ്റ, വെബ്സൈറ്റിൽ നൽകിയിട്ടുള്ള ഫോർമാറ്റിൽ ഒരു പ്രൊഫസറുടെ റഫറൻസ് ലെറ്റർ, അക്കാഡമിക് ട്രാൻസ്ക്രിപ്റ്റ് എന്നിവ അപേക്ഷയോടൊപ്പം വേണം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്തംബർ 16. കൂടുതൽ വിവരങ്ങൾ: www.mitacs.ca, www.aicte.gov.in, helpdesk@mitacs.ca എന്നിവ സന്ദർശിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |