SignIn
Kerala Kaumudi Online
Sunday, 12 July 2026 5.06 AM IST

ഓപ്പൺ യൂണിവേഴ്സിറ്റിയിൽ 1000 എം.ബി.എ, എം.സി.എ സീറ്റുകൾ

aa

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എം.ബി.എ, എം.സി.എ പ്രോഗ്രാമുകളിലേക്കുള്ള സീറ്റുകളുടെ എണ്ണം 1000 വീതമായി വർദ്ധിപ്പിച്ചു. ഈ അദ്ധ്യയന വർഷം മുതൽ ഈ പ്രോഗ്രാമുകൾക്ക് പ്രവേശന പരീക്ഷയില്ല. ആഗോള തൊഴിൽ വിപണിയിലെ പുതിയ ഡിമാൻഡുകൾക്കനുസരിച്ച് മാറ്റം വരുത്തിയ മികച്ച സ്പെഷ്യലൈസേഷനുകൾ ഇരു പ്രോഗ്രാമുകൾക്കും ലഭ്യമാണ്. കൂടാതെ ഇരു പ്രോഗ്രാമുകൾക്കും ഡ്യുവൽ സ്പെഷ്യലൈസഷനുള്ള അവസരങ്ങളുണ്ട്. രണ്ട് വർഷങ്ങളിലായി നാല് സെമസ്റ്ററുകൾ ഉണ്ടായിരിക്കും.

എം.ബി.എ സ്പെഷ്യലൈസേഷനുകൾ: ഫിനാൻസ് മാനേജ്‌മെന്റ്, മാർക്കറ്റിംഗ് മാനേജ്‌മെന്റ്, എച്ച്.ആർ.എം (ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്), ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സിസ്റ്റംസ് മാനേജ്‌മെന്റ്,ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്,​സസ്റ്റെയിനബിലിറ്റി മാനേജ്‌മെന്റ്, ബിസിനസ്‌ അനലിറ്റിക്സ്, പോർട്ട്‌ മാനേജ്മെന്റ്, ഏവിയേഷൻ മാനേജ്‌മെന്റ്, ടൂറിസം മാനേജ്‌മെന്റ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ എന്നിവയാണുള്ളത്.

എം.സി.എ സ്പെഷ്യലൈസേഷനുകൾ: സോഫ്റ്റ്‌വെയർ ഡെവലപ്പ്മെന്റ്, ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി ആൻഡ് ഫോറൻസിക്, ആർട്ടിഫിഷൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേർണിംഗ്,​ഐ.ഒ.ടി, റോബോട്ടിക്സ് ആൻഡ് എംബഡഡ് സിസ്റ്റംസ്, ഹ്യൂമൻ കമ്പ്യൂട്ടർ ഇന്റർഫേസ് ആൻഡ് കമ്പ്യൂട്ടർ വിഷൻ, ക്ലൗഡ് കമ്പ്യൂട്ടിംഗ് ആൻഡ് സെക്യൂരിറ്റി, ഡെവ്ഓപ്സ് ആൻഡ് എം.എൽ.ഓപ്സ്, മൾട്ടിമീഡിയ എന്നിവയാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SN OPEN UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA