SignIn
Kerala Kaumudi Online
Monday, 27 July 2026 3.56 AM IST

ബസില്ല, ഓടേണ്ടിവരും യാത്രക്കാർക്ക്; 2050 ബസുകളുടെ കാലാവധി തീരുന്നു,​ വാങ്ങാൻ കാശില്ല

READ ENGLISH VERSION
ksrtc

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി കാരണം പുതിയ ബസുകൾ വാങ്ങാൻ പണമില്ലാത്ത കെ.എസ്.ആർ.ടി.സിക്ക് വെല്ലുവിളിയായി കാലാവധി തീരാറായ 2050 ബസുകൾ. ഇവയിൽ 1200 ബസുകൾ സെപ്തംബറിൽ പിൻവലിക്കണം. ആറു മാസത്തിനുള്ളിൽ ശേഷിക്കുന്നവയും. 1400 കോടി രൂപയുടെ വിദേശബാങ്ക് വായ്പ തരപ്പെടുത്തണമെന്ന അഭ്യർത്ഥനയുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മാനേജ്മെന്റ്. അതുവരെ സർവീസ് മുടങ്ങാതിരിക്കാൻ ബസുകൾ വാടകയ്ക്കെടുക്കാനാണ് തീരുമാനം.

ട്രാൻസ്‌പോർട്ട് ബസുകൾ 15 വർഷം കഴിഞ്ഞാൽ ഉപയോഗിക്കാൻ പാടില്ലെന്നാണ് കേന്ദ്ര മോട്ടോർ വാഹന നിയമം. പലപ്പോഴായി കാലാവധി മൂന്നു വർഷം നീട്ടികൊടുത്ത് സർവീസ് നടത്തി വരുന്ന 1200 ബസുകളാണ് സെപ്തംബറിൽ പിൻവലിക്കേണ്ടത്. ഈ ബസുകൾ 18 വർഷമായി ഓടുന്നു.

ശരാശരി 4500 ബസുകൾ സർവീസ് നടത്തുന്ന കോർപ്പറേഷന്, 1200 ബസുകൾ നിരത്തിൽ നിന്ന് പിൻവലിച്ചാൽ വലിയ തിരിച്ചടിയുണ്ടാകും. യാത്രാക്ളേശം രൂക്ഷമാകും. ഓണം, ശബരിമല സീസൺ വരുന്ന സാഹചര്യത്തിൽ പ്രത്യേകിച്ചും. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 145 ബസുകൾ വാങ്ങിയിരുന്നു.

വായ്പ കിട്ടിയാൽ 2700 ബസുകൾ
1900 ബസുകൾ അടിയന്തരമായി വേണമെന്നും അതിന് 1400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി തേടിയുമാണ് എം.ഡി പി.എസ്. പ്രമോജ് ശങ്കർ സർക്കാരിന് കത്തയച്ചത്.

 ജർമ്മൻ വികസന ബാങ്കായ കെ.എഫ്.ഡബ്ലിയു. എ.ഐ.ഐ.ബി, എ.ഡി.ബി തുടങ്ങിയ അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്പ എടുക്കാമെന്നാണ് നിർദ്ദേശം.

 1000 കോടിക്ക് 2300 ബി.എസ്- 6 ബസുകളും 400 കോടിക്ക് 200 ഇലക്ട്രിക് ബസുകളും വാങ്ങാമെന്നും കത്തിൽ പറയുന്നു.

 വായ്പ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഗ്യാരന്റി ആവശ്യമാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിയും വേണം.

വാടകയ്ക്ക് വേണം 600 ബസുകൾ

മൊത്ത വാടക വ്യവസ്ഥയിൽ ആദ്യഘട്ടമായി 600 സ്വകാര്യ ബസുകൾ ലഭ്യമാക്കാൻ ശ്രമം. കെ.എസ്.ആർ.ടി.സി നിശ്ചിത വാടക നൽകും. ഡ്രൈവറുടെ ശമ്പളം ബസുടമ നൽകണം. കെ.എസ്.ആർ.ടി.സിയിൽ നിന്നാകും കണ്ടക്ടർ. അറ്റകുറ്റപ്പണിയും ഇന്ധനച്ചെലവും കെ.എസ്.ആർ.ടി.സി വഹിക്കും. സ്വകാര്യ ബസുടമകളുടെ സംഘടനകളുമായി നടന്ന ചർച്ചയിൽ ഗതാഗതമന്ത്രി സി.പി. ജോൺ ഈ പദ്ധതി അവതരിപ്പിച്ചിരുന്നു. ബസുടമകളുടെ നിലപാട് നിർണായകമാകും.

 വ​നി​താ​യാ​ത്ര​ക്കാ​ർ​ക്ക് ​സ്മാ​ർ​ട്ട് ​കാ​ർ​ഡ്

പ്രി​യ​ദ​ർ​ശി​നി​ ​ബ​സി​ൽ​ ​യാ​ത്ര​ ​ചെ​യ്യു​ന്ന​ ​വ​നി​ത​ക​ൾ​ക്ക് ​യാ​ത്ര​ ​കാ​ർ​ഡ് ​ന​ൽ​കാ​ൻ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ആ​ലോ​ചി​ക്കു​ന്നു.​ ​പ്രി​യ​ദ​ർ​ശി​നി​ ​പ​ദ്ധ​തി​യി​ൽ​ ​പു​രു​ഷ​ ​യാ​ത്ര​ക്കാ​ർ​ക്ക് ​സീ​റോ​ ​വാ​ല്യൂ​ ​ടി​ക്ക​റ്റു​ക​ൾ​ ​ന​ൽ​കി​ ​ത​ട്ടി​പ്പു​ ​ന​ട​ക്കു​ന്ന​താ​യി​ ​മി​ന്ന​ൽ​ ​പ​രി​ശോ​ധ​ന​യി​ൽ​ ​ക​ണ്ടെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ന​ട​പ​ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA