SignIn
Kerala Kaumudi Online
Wednesday, 29 July 2026 1.52 AM IST

അയഞ്ഞ നിയമങ്ങൾ, "വീട്ടിൽ" പൊലിഞ്ഞ് നവജാതർ

1

കോഴിക്കോട്: വീട്ടിലെ പ്രസവം നവജാത ശിശുക്കളുടെ ജീവനെടുക്കുമ്പോഴും, ആശുപത്രിയിലെ പ്രസവം നിർബന്ധമാക്കാതെ ആരോഗ്യവകുപ്പ്. 2025 ഏപ്രിൽ മുതൽ 2026 മാർച്ച് വരെ നടന്ന 244 വീട്ടുപ്രസവങ്ങളിൽ മരണപ്പെട്ടത് 19 നവജാത ശിശുക്കളാണ്. പത്ത് പേർ ജനന സമയത്തേ മരിച്ചു. നാല് വർഷത്തിനിടെ (2022-26) വരെ 1,782 വീട്ടുപ്രസവം നടന്നപ്പോൾ 83 കുഞ്ഞുങ്ങൾ മരിച്ചു. 52 കുഞ്ഞുങ്ങളാണ് ജനനസമയത്ത് മരിച്ചത്. ജനിച്ച് ഏതാനും ദിവസങ്ങൾക്കകം 29 കുഞ്ഞുങ്ങൾ മരിക്കുകയും രണ്ട് കുഞ്ഞുങ്ങൾ ഗർഭപാത്രത്തിനുള്ളിൽ മരിക്കുകയും ചെയ്തെന്നാണ് വിവരാവകാശ രേഖ പറയുന്നത്. കൂടുതൽ വീട്ടിലെ പ്രസവം നടന്ന മലപ്പുറത്ത് നാല് വർഷം കൊണ്ട് 7,72 എണ്ണമാണ് നടന്നത്. 2025-26ൽ 63 പ്രസവം നടന്നു. ഇതിൽ മരിച്ചവരിലേറെയും ഒരു വയസിൽ താഴെയുള്ളവരാണ്.

വീട്ടിലെ പ്രസവം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ അപകടമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സർക്കാർ മാർഗരേഖ ആവശ്യപ്പെട്ട് സാമൂഹികപ്രവർത്തക ഡോ.കെ.പ്രതിഭ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നടപടിയുണ്ടായില്ല. പ്രസവസമയത്ത് മറ്റിടങ്ങളെ ആശ്രയിക്കുന്നവരെ കണ്ടെത്താനും ഗർഭകാലത്ത് ആരോഗ്യസ്ഥാപനങ്ങളെ ബന്ധപ്പെടാത്തവരെയും കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിലും വീഴ്ചയുണ്ട്. സർക്കാർ തലത്തിൽ 107ൽ 98 പ്രസവകേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇക്കാര്യങ്ങളിൽ ബോധവത്കരണമാണ് ആരോഗ്യവകുപ്പ് ആകെ നടത്തുന്നത്.

 നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ

ജനനി സുരക്ഷാ യോജന വഴി : ധനസഹായം, യാത്രാബത്ത

അമ്മയും കുഞ്ഞും പദ്ധതി : സാധാരണ-സിസേറിയൻ പ്രസവം, ലാബ് -സ്‌കാനിംഗ് ഉൾപ്പെടെയുള്ള സൗജന്യചികിത്സ

ഗർഭകാല പരിശോധനകൾ, ടെറ്റനസ് പ്രതിരോധ കുത്തിവയ്പ്, അയൺ - കാൽസ്യം ഗുളിക എന്നിവ സൗജന്യം

 വീട്ടിലെ പ്രസവത്തിന് പിന്നിൽ

ആചാരങ്ങൾ

മതപരമായ കാരണങ്ങൾ

അക്യുപങ്ചർ പ്രസവം

അശാസ്ത്രീയ ചികിത്സാരീതികൾ

വർഷം.......പ്രസവം.........മരണം

2022-23........584..................12
2023-24.......526..................20
2024-25........428.................30
2025-26.......244................21

നാല് വർഷം............1,782 പ്രസവം

83 മരണം

കൂടുതൽ മലപ്പുറത്ത്...........7,72
കുറവ് കോട്ടയം..........37.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVAJATHAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA