SignIn
Kerala Kaumudi Online
Sunday, 20 September 2026 7.24 PM IST

ഒരു മണിക്കൂറിൽ നര അപ്രത്യക്ഷമാകും, ദിവസങ്ങൾകൊണ്ട് മുടി പനങ്കുല പോലെ വളരും; ഈ എളുപ്പവിദ്യ പരീക്ഷിച്ച് നോക്കൂ

beauty
പ്രതീകാത്മക ചിത്രം

നര എന്നത് ഇന്ന് ഏത് പ്രായക്കാരെയും ബാധിക്കുന്ന പ്രശ്‌നമായി മാറിയിരിക്കുകയാണ്. അകാല നര കാരണം കൊച്ച് കുട്ടികൾ പോലും വലയുന്നു. മുതിർന്നവർ കെമിക്കലുകൾ ധാരാളമടങ്ങിയ ഡൈ ഉപയോഗിക്കാറാണ് പതിവ്. എന്നാൽ, കുട്ടികളിൽ ഇത്തരം ഡൈകൾ ഉപയോഗിക്കുന്നത് പല തരത്തിലുള്ള ആരോഗ്യ, ചർമ പ്രശ്‌നങ്ങൾക്ക് കാരണമാകും. ഇത്തരം കെമിക്കലുകൾ ഒന്നുമില്ലാതെ വളരെ ഫലപ്രദമായ ഒരു ഡൈ തയ്യാറാക്കാം. ഏത് പ്രായക്കാർക്കും ഉപയോഗിക്കാവുന്ന ഈ ഡൈ തയ്യാറാക്കാൻ വെറും മൂന്ന് ചേരുവകൾ മാത്രം മതി.

ആവശ്യമായ സാധനങ്ങൾ

കരിഞ്ചീരകം - 3 ടേബിൾസ്‌പൂൺ

കാപ്പിപ്പൊടി - 1 ടേബിൾസ്‌പൂൺ

നല്ലെണ്ണ - 1 ടേബിൾസ്‌പൂൺ

തയ്യാറാക്കുന്ന വിധം

ഇരുമ്പ് ചീനച്ചട്ടിയിൽ കരിഞ്ചീരകമിട്ട് നന്നായി വറുത്തെടുക്കണം. നന്നായി ചൂടാകുമ്പോൾ ചട്ടിയിൽ നിന്ന് മാറ്റി ചൂടാറാൻ വയ്‌ക്കുക. തണുക്കുമ്പോൾ തരിയില്ലാതെ പൊടിച്ചെടുക്കണം. ശേഷം കാപ്പിപ്പൊടിയും നല്ലെണ്ണയും ചേർത്ത് നന്നായി യോജിപ്പിച്ച് ഡൈ രൂപത്തിലാക്കുക.

ഉപയോഗിക്കേണ്ട വിധം

ഷാംപൂ ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കി ഉണക്കിയ മുടിയിലേക്ക് ഈ ഡൈ പുരട്ടിക്കൊടുക്കുക. ശിരോചർമത്തിലും പുരട്ടുന്നത് മുടി വേഗത്തിൽ വളരാൻ സഹായിക്കും. ഡൈ പൂർണമായും പുരട്ടിയ കുറഞ്ഞത് ഒരുമണിക്കൂർ വച്ചശേഷം കഴുകി കളയുക. ആഴ്‌ചയിൽ ഒന്നോ രണ്ടോ തവണ ഉപയോഗിക്കാം. ഒരു മാസം കഴിയുമ്പോൾ മുടി വളർച്ച ഇരട്ടിക്കുന്നതും നര സ്വാഭാവികമായി കുറഞ്ഞ് വരുന്നതും നിങ്ങൾക്ക് തന്നെ അനുഭവിച്ചറിയാനാകും.

English Summary

A homemade hair dye using black seed, coffee powder and sesame oil is presented as a natural alternative to chemical dyes. The mixture is applied to washed hair and left for about an hour before rinsing. The article claims regular use may reduce grey hair and improve hair growth, though these benefits are not medically established.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NATURAL HAIR DYE, PREMATURE GREY HAIR, THREE INGREDIENT HAIR DYE, BLACK SEED HAIR DYE, GREY HAIR REMEDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY